ഇപ്പോൾ ഒരമ്മയാകാനുള്ള ചികിത്സയിലാണ് ഞാൻ; ജീവൻ വരെ നഷ്ടപ്പെട്ട് പോകാവുന്ന ഒരാവസ്ഥയാണിത് !! സൂര്യ ഇഷാനിന്റെ വെളിപ്പെടുത്തൽ

കേരളത്തിലെ ആദ്യത്തെ  ട്രാന്‍സ്ജെന്‍ഡര്‍ ദമ്ബതികളാണ് സൂര്യയും ഇഷാനും, ഇപ്പോൾ ഇവരെ അറിയാത്തവരായി കേരളത്തിൽ ആരും തന്നെ കാണില്ല. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്, കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെ ആയിരുന്നു വിവാഹം. എല്ലാ…

surya-ishan

കേരളത്തിലെ ആദ്യത്തെ  ട്രാന്‍സ്ജെന്‍ഡര്‍ ദമ്ബതികളാണ് സൂര്യയും ഇഷാനും, ഇപ്പോൾ ഇവരെ അറിയാത്തവരായി കേരളത്തിൽ ആരും തന്നെ കാണില്ല. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്, കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെ ആയിരുന്നു വിവാഹം. എല്ലാ മാധ്യമങ്ങളും ഒന്നടങ്കം ഏറ്റെടുത്ത വിവാഹം ആയിരുന്നു ഇവരുടേത്.

ഇപ്പോൾ തങ്ങളുടെ രക്തത്തിലുള്ള ഒരു കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയിൽ ആണ് ഇരുവരും, ആ സ്വപനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഇരുവരും പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. കുഞ്ഞിന് ജന്മം നൽകുന്നത് ഞങ്ങൾക്ക് വളരെ വലിയ വെല്ലുവിളി ആണ് എന്ന് ഇരുവരും പറയുന്നു.

എന്നാൽ എന്തും സഹിക്കുവാൻ ഞങ്ങൾ ഒരുക്കമാണ്, ഞങ്ങളുടെ കുഞ്ഞിന് വേണ്ടി എന്ത് വെല്ലുവിളി സ്വീകരിക്കാനും ഒരുക്കമാണ്. ഒത്തിരി സര്‍ജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. അത് തന്നെ ജീവന്‍ പണയപ്പെടുത്തിയുള്ള ഒരു യാത്രയാണ്, സൂര്യ പറയുന്നു. തനിക്ക് എന്തിനുമുള്ള ധൈര്യം തരുന്നത് ഇഷാൻ ആണെന്നും സൂര്യ വ്യക്തമാക്കുന്നു.

ഒരു കുഞ്ഞിനുവേണ്ടി പുതിയ ടെക്നോളജികള്‍ നമ്മുടെ നാട്ടില്‍ പുതിയതായി പരീക്ഷിക്കാനും ഇനിവരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഒരു പാതയുണ്ടാക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹമെന്നും സൂര്യ വ്യക്തമാക്കി.

ആദ്യം യൂട്രസ് ഒരു ട്രാന്‍സ്വുമണ്‍ സ്വീകരിച്ചതിനു ശേഷം ആറുമാസം വരെ അവരുടെ ശരീരം അത് ഉള്‍ക്കൊള്ളുമോ എന്ന് നോക്കണം. ആറ് മാസം കഴിഞ്ഞ് ഓക്കെയാണെങ്കില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുമെന്നും ഗര്‍ഭാവസ്ഥയിലും ഒത്തിരി സൂക്ഷിക്കണമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ഇപ്പോൾ ഒരമ്മയാകാനുള്ള ചികിത്സയിൽ ആണ് ഞാൻ.

ഇതിനു വേണ്ടി വീട്ടിൽ ഇരുന്ന് ധാരാളം മരുന്നും ഭക്ഷണവും കഴിക്കേണ്ടതുണ്ട്, എന്നാൽ അതുമൂലം  എനിക്ക് വണ്ണം വെക്കുകയും അത് കണ്ടു ചുറ്റുമുള്ളവർ ഞാൻ ഗർഭിണി ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു എന്ന് സൂര്യ വ്യക്തമാക്കുന്നു. ഞാൻ ശബരിമല ദർശനം നടത്തിയിട്ടുണ്ട് എന്നും സൂര്യ വ്യക്തമാക്കുന്നു.