ഓടി വന്ന് കെട്ടി പിടിച്ച് കുരുങ്ങുകള്‍, സ്‌നേഹ പ്രകടന വീഡിയോ വൈറലാകുന്നു

സ്‌നേഹവും കരുതലും പ്രകടിപ്പിക്കുന്ന കാര്യത്തില്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയും. നായ്ക്കള്‍, പൂച്ചകള്‍, കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങളുടെ സ്നേഹത്തോടെയുള്ള പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. When…

സ്‌നേഹവും കരുതലും പ്രകടിപ്പിക്കുന്ന കാര്യത്തില്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയും. നായ്ക്കള്‍, പൂച്ചകള്‍, കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങളുടെ സ്നേഹത്തോടെയുള്ള പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുസന്ദ നന്ദ അടുത്തിടെ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രണ്ട് കുരങ്ങന്മാര്‍ പ്രണയം പങ്കിടുന്ന വീഡിയോയാണിത്. രണ്ട് വലിയ കുരങ്ങുകളും അവയുടെ കുഞ്ഞുങ്ങളുമാണ് വീഡിയോയിലുള്ളത്. ഒരു കുരങ്ങന്‍ കുട്ടിയുമായി നടക്കുന്നതും മറ്റേ കുരങ്ങിന്റെ കയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങുന്നതും കാണാം.

മഹാമാരിയ്ക്ക് ശേഷം കുടുംബാംഗങ്ങള്‍ തമ്മില്‍ കണ്ട് മുട്ടിയപ്പോള്‍ എന്ന തലക്കെട്ടോടു കൂടിയാണ് ഐഎഫ്എസ് ഓഫീസര്‍ വീഡിയോ പങ്കുവെച്ചത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മഹാമാരി കാലത്താണ് മനുഷ്യര്‍ പരസ്പരം കാണാന്‍ കഴിയാത്തതിന്റെ വേദന ഏറ്റവും കൂടുതല്‍ അറിഞ്ഞത്. വീടുകള്‍ക്കുള്ളില്‍ അടച്ചിട്ടത് പലരിലും അസ്വസ്ഥതകളുണ്ടാക്കി. അതുകൊണ്ട് തന്നെ ഈ വീഡിയോ പലരുടെ മുഖത്തും ചെറു പുഞ്ചിരി വിടര്‍ത്തുന്നുണ്ട്.