Film News

സുശാന്ത് സിംഗ് രജ്പതിന്റെ സഹോദരന്റെ ഭാര്യ മരിച്ച നിലയില്‍

സുശാന്തിന്റെ മരണത്തിനു പിന്നാലെ മറ്റൊരു  സുശാന്തിന്റെ കുടുംബത്തെ തേടി മറ്റൊരു ദുഃഖം കൂടി, സുശാന്തിന്റെ സഹോദരന്റെ ഭാര്യ മരണപ്പെട്ടു, ബീഹാറിലെ പൂർണിയിൽ വെച്ചായിരുന്നു മരണം. സഹോദരന്റെ ഭാര്യ സുദ ദേവിയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച മുംബൈയില്‍ സുശാന്ത്് സിംഗിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന അതേ സമയത്താണ് ബീഹാറില്‍ സുദ ദേവി മരണപ്പെടുന്നത്.

സുശാന്തിന്റെ മരണം സുധയെ തളര്‍ത്തിയിരുന്നെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ അവര്‍ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സുശാന്തിന്റെ സംസ്കാരം നടക്കുന്നതിനിടെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് സൂചന.

ഇന്നലെ ഉച്ചയ്ക്ക് ശേഷം മുംബൈയിലാണ് സുശാന്ത് സിംഗിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. നടി കൃതി സനോണ്‍, റിയ ചക്രബര്‍ത്തി, ശ്രദ്ധ കപൂര്‍, വരുണ്‍ ശര്‍മ്മ, അഭിഷേക് കപൂര്‍, ഏക്താ കപൂര്‍, വിവേക് ഒബ്‌റോയ്, രണ്‍ദീപ് ഹൂഡ എന്നിവര്‍ താരത്തിന് അവസാനമായി വിട ചൊല്ലാന്‍ എത്തിയിരുന്നു.

 

 

Trending

To Top