സുശാന്തിന്റെ പ്രിയപ്പെട്ട ഫഡ്ജ് യാത്രയായി!! സ്വര്‍ഗ്ഗത്തില്‍ അവര്‍ വീണ്ടും ഒന്നിക്കുമെന്ന് സഹോദരി

ഇന്നും ആരാധകരുടെ ഉള്ളിലെ നോവുന്ന ഓര്‍മ്മയാണ് ബോളിവുഡ് താരം സുശാന്ത് സിംഗ്. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കണ്ണുനിറച്ചത് അദ്ദേഹത്തിന്റ വളര്‍ത്തുനായയായ ഫഡ്ജ് ആണ്. സുശാന്തിനെ തേടി നടക്കുകയായിരുന്നു ഫഡ്ജ്. ഭക്ഷണം പോലും മര്യാദയ്ക്ക്…

ഇന്നും ആരാധകരുടെ ഉള്ളിലെ നോവുന്ന ഓര്‍മ്മയാണ് ബോളിവുഡ് താരം സുശാന്ത് സിംഗ്. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കണ്ണുനിറച്ചത് അദ്ദേഹത്തിന്റ വളര്‍ത്തുനായയായ ഫഡ്ജ് ആണ്. സുശാന്തിനെ തേടി നടക്കുകയായിരുന്നു ഫഡ്ജ്. ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കുന്നില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തോളം മരണംവരെ സുശാന്തിന്റെ പെറ്റായിരുന്നു ഫഡ്ജ്.

ഇപ്പോഴിതാ ഫഡ്ജും വിട പറഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. സുശാന്ത് സിംഗ് അന്തരിച്ചിട്ട് മൂന്ന് വര്‍ഷമാകുമ്പോഴാണ് ഫഡ്ജും പ്രിയപ്പെട്ടവന് അരികിലേക്ക് പോയിരിക്കുന്നത്. സുശാന്തിന്റെ സഹോദരി പ്രിയങ്കയാണ് ഫഡ്ജ് യാത്രയായെന്ന ദുഖവാര്‍ത്ത പങ്കുവച്ചത്.

സുശാന്തും തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയും ഉള്ള ചിത്രം പങ്കുവച്ചാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. വളരെക്കാലത്തിന് ശേഷം ഫഡ്ജ് അവന്റെ കൂട്ടുകാരനുമായി അധികം വൈകാതെ സ്വര്‍ഗ്ഗീയ ഭൂമില്‍ വീണ്ടും ഒന്നിക്കും. അതുവരെ ഹൃദയഭേദകം തന്നെയാണ് – എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

സുശാന്തിന്റെ ഓര്‍മദിനത്തില്‍ ഫഡ്ജിന്റെ നോവുന്ന ഒരു ചിത്രം പ്രിയങ്ക പങ്കുവച്ചിരുന്നു. സുശാന്തിന്റെ വീട്ടിലെ പ്രാര്‍ഥനാ ചടങ്ങില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. പ്രാര്‍ഥനാ മുറിയില്‍ വച്ച സുശാന്തിന്റെ ഛായാ ചിത്രത്തില്‍ കണ്ണും നട്ട് കിടക്കുന്ന ഫഡ്ജിന്റെ ചിത്രമായിരുന്നു പ്രിയങ്ക പങ്കുവച്ചിരുന്നത്.