മലയാളം ന്യൂസ് പോർട്ടൽ
Film News

ഉറക്കമുണര്‍ന്ന ശേഷം ജോലിക്കാര്‍ കൊടുത്ത ജ്യൂസ് കുടിച്ചിരുന്നു, പിന്നീട് സഹോദരിയെ വിളിച്ചു !! സുശാന്തിന്റെ അവസാന മണിക്കൂറുകളിൽ സംഭവിച്ചത്

sushanth-death

യുവ ബോളിവുഡ് അഭിനേതാവ് സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് സിനിമ ലോകവും, ആരാധകരും. സീരിയലുകളിലൂടെയും ജനപ്രിയനായ, കഠിനപരിശ്രമത്തിലൂടെ അവിടെ നിന്ന് സിനിമയുടെ അത്ഭുതലോകത്തേക്ക് ചേക്കേറിയ സുശാന്തിനെ ഞായറാഴ്ച ഉച്ചയോടെ സ്വന്തം ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുംബൈയിലെ ബാന്ദ്രയിലെ ഫ്‌ളാറ്റിലാണ് സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. എന്നാല്‍ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ആറുമാസമായി ഈ യുവനടന്‍ ക്ലിനിക്കല്‍ ഡിപ്രഷന് ചികിത്സ തേടുകയായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.

സുശാന്തിന്റെ അവസാന നിമിഷങ്ങള്‍ ഇങ്ങനെയായിരുന്നു; രാവിലെ ആറരയോടെ ഉറക്കമുണര്‍ന്ന സുശാന്ത് ജോലിക്കാര്‍ കൊടുത്ത മാതളനാരകം ജ്യൂസ് കുടിച്ചു. ഒമ്ബതുമണിയോടെ സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിനു ശേഷം തന്റെ കരിയറിന്റെ തുടക്കം മുതല്‍ പരിചയമുള്ള മഹേഷ് ഷെട്ടി എന്ന നടനുമായും ഫോണില്‍ സംസാരിച്ചിരുന്നു സുശാന്ത്.

‘കിസ് ദേശ് മേം ഹോഗാ മേരാ ദില്‍’ എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. സുശാന്തിന്റെ അടുത്ത സ്‌നേഹിതനായിരുന്ന മഹേഷിനോടായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സംഭാഷണം. അതിനു ശേഷം മുറിക്കുള്ളില്‍ കയറി വാതിലടച്ചതാണ്.

Sushant Singh Rajput

പത്തുമണിയോടെ പ്രാതലിന് എന്തുവേണം എന്ന് ചോദിയ്ക്കാന്‍ വേണ്ടി കുക്ക് ചെന്ന് വാതില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. രണ്ടുമൂന്നു മണിക്കൂര്‍ കഴിഞ്ഞും തുറക്കാതെ വന്നപ്പോള്‍ മാനേജരാണ് സുശാന്തിന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അവര്‍ ഉടന്‍ തന്നെ ഫ്‌ലാറ്റിലെത്തുകയും, മറ്റൊരു താക്കോല്‍ ഉണ്ടാക്കിച്ച്‌ വാതില്‍ തുറപ്പിക്കുകയും ചെയ്തു. വാതില്‍ തുറന്നപ്പോള്‍ സുശാന്ത് ഫാനില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് അവരെല്ലാവരും കണ്ടത്.

തനിച്ചായിരുന്നില്ല സുശാന്ത് ഈ ഫ്‌ളാറ്റില്‍. ഒപ്പം അദ്ദേഹത്തിന്റെ ക്രിയേറ്റീവ് മാനേജര്‍, ഒരു സുഹൃത്ത്, വീട്ടുജോലി ചെയ്യുന്ന ആള്‍ എന്നിവര്‍ താമസമുണ്ടായിരുന്നു. ആ വീട്ടില്‍ താമസമുണ്ടായിരുന്ന ഒരാളും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ പ്രഭാതം തങ്ങളുടെ പ്രിയസുഹൃത്തിന്റെ അവസാനത്തേതാകും എന്നാരും ധരിച്ചിരുന്നില്ല.

 

Related posts

ഞാൻ എന്ത് ജോലിയാണ് ചെയ്തിരുന്നത് എന്ന് എന്റെ മകൾക്ക് പോലും അറിയില്ലായിരുന്നു; അതറിഞ്ഞ നിമിഷം മുതൽ അവർ എന്നെ വിമർശിക്കാൻ തുടങ്ങി

WebDesk4

അനുശ്രീ വീണ്ടും പഴയ അനുശ്രീ ആയി; ദാവണിയിൽ തിളങ്ങി താരം !! ചിത്രങ്ങൾ കാണാം

WebDesk4

അതിൽ ഞാൻ വല്ലാത്ത അസ്വസ്ഥ ആയിരുന്നു , അതുകൊണ്ട് ഞാൻ പൂർണമായും ഒഴിവാക്കി !! ആ തീരുമാനം എനിക്ക് നല്ലത് മാത്രമാണ് തന്നത് …!! പൂർണിമ

WebDesk4

എൺപതുകളിലെ താരങ്ങൾ ഒത്തു ചേർന്ന വിവാഹ രാവ് !! താര ശോഭയിൽ തിളങ്ങി ജയസുധയുടെ മകന്റെ വിവാഹം

WebDesk4

ഇതെന്റെ പരിണാമം !! ഒരു മാറ്റം ആവിശ്യമാണെന്ന് കുറച്ച് നാളായി വിചാരിച്ചിട്ട് – അനുശ്രീ

WebDesk4

തലൈവരുടെ മകളാകാന്‍ കീര്‍ത്തി സുരേഷ് ! നായികമാരായി നയൻതാരയും മീനയും !!

WebDesk4

മോട്ടോർ വാഹനവകുപ്പ് ഇപ്പോൾ മാതാപിതാക്കൾക്ക് കൊടുത്തിരിക്കുന്നത് എട്ടിൻറ്റെ പണി

SubEditor

ബോളിവുഡ് സിനിമാതാരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

WebDesk4

കാക്കിക്കുളളിലെ കാരുണ്യ ഹൃദയം, കൈയടിക്കാം നിലമ്പൂര്‍ പോലീസിന്

WebDesk4

രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് ഭാവന, കൂട്ടുകാരികളെ കുറിച്ചുള്ള താരത്തിന്റെ പോസ്റ്റ് വൈറൽ ആകുന്നു

WebDesk4

ആമിര്‍ ഖാന്‍ നൽകിയ ആട്ടക്കുള്ളിൽ 15,000 രൂപ ? യഥാർത്ഥത്തിൽ നടന്നത്

WebDesk4

മകളുടെ കുസൃതിയും അമ്മയുടെ പാട്ടും, അമ്മയെ പാട്ടു പഠിപ്പിച്ച് മകൾ, !! സിത്താരയുടെയും മകളുടെയും വീഡിയോ വൈറൽ

WebDesk4