Film News

സുശാന്ത് യാത്രയായത് ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി; തന്റെ 50 സ്വപ്നങ്ങളിൽ സഫലമായത് 20 എണ്ണം മാത്രം

sushanth-raj-puth

 

ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിവെച്ചാണ് സുശാന്ത് സിങ് രജ്പുത്ത് യാത്രയായിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ബക്കറ്റ് ലിസ്റ്റാണ്. 50 ഓളം ആഗ്രഹങ്ങളാണ് താരം കഴിഞ്ഞ സെപ്റ്റംബറില്‍ പങ്കുവെച്ചത്. താരം പങ്കുവെച്ച ലിസ്റ്റില്‍ 20 ല്‍ പരം ആഗ്രഹങ്ങള്‍ മാത്രമാണ് സഫലമായത്.  ഒരു ആരാധകനാണ്  ഇപ്പോൾ ഇത് പങ്കുവെച്ചിരിക്കുന്നത് . ഈ സ്വപ്‌നത്തില്‍ കുറച്ച്‌ കാര്യം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ടാവാം. ചിലത് അദ്ദേഹം ബാക്കിവെച്ചിട്ടുണ്ടാവും.

നമ്മളെല്ലാവരും സ്വപ്‌നം കാണുന്നവരാണ്. ഇതെല്ലാം നേടിയെടുത്താലും ഇല്ലെങ്കിലും ജീവിതം വലിയൊരു സമ്മാനമാണെന്ന് ഓര്‍ക്കുക. നിങ്ങളെ ആ ജീവിതത്തെ കണ്ടെത്തിയാല്‍, അതില്‍ നിറയെ സന്തോഷം കണ്ടെത്താനും സാധിക്കുമെന്ന് ദര്‍ശന്‍ എന്ന ആരാധകന്‍ കുറിച്ചു.

വിമാനം പറത്താന്‍ പഠിക്കുക, ക്രിക്കറ്റ് മത്സരം ഇടത് കൈ കൊണ്ട് കളിക്കുക, മോഴ്സ് കോഡ് പഠിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ശൂന്യാകാശത്തേക്കുറിച്ചുള്ള പഠനങ്ങളില്‍ സഹായിക്കുക, , ചാംപ്യനൊപ്പം ടെന്നീസ് കളിക്കുക, ആയിരം മരങ്ങള്‍ നടുക, എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ ഒരു സായാഹ്നം ചെലവിടുക . കൈലാസത്തില്‍ പോകുക.

തുടങ്ങിയവയാണ്. ഇതില്‍ കോളേജില്‍ പോകുന്നതടക്കമുള്ള ഇരുപതോളം കാര്യങ്ങളാണ് സുശാന്തിന് ചെറിയ സമയത്തിനുളളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ഇന്ത്യയില്‍ ഏറ്റവും വലിയ ലൈബ്രറി നിര്‍മ്മിക്കുകയാണ് സുശാന്തിന്റെ ഏറ്റവും വലിയ ആഗ്രഹം,100 അമ്മമാരുടെ ആഗ്രഹങ്ങള്‍ സഫലമാക്കുക, റൊണാള്‍ഡോയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുക,ഒരു ലംബോര്‍ഗിനി വാങ്ങുക,വനിതകള്‍ക്ക് സ്വയം പ്രതിരോധം പരിശീലിപ്പിക്കുക ഇതൊക്കെയാണ് താരത്തിന്റെ മറ്റ് ചില ആഗ്രഹങ്ങള്‍.

Trending

To Top
Don`t copy text!