Film News

സുശാന്തിന്റെ ആത്മഹത്യ, സൽമാൻഖാനും കരണ്‍ ജോഹറിനും എതിരെ കേസ്

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ കേസ് ഫയൽ ചെയ്തു. അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ് ഇവര്‍ക്കെതിരെ ബീഹാര്‍ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യകത്മാക്കി താരങ്ങൾ അടക്കം രംഗത്ത് വന്നിരുന്നു. നടൻ സൽമാൻഖാനും കരണ്‍ ജോഹറിനും എതിരെ രൂക്ഷമായ വിമർശങ്ങൾ ആണ് രംഗത്ത് വന്നത്.

698434-675845-sushant-singh-rajput-042618

സുശാന്തിന്റെ ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും കരണ്‍ ജോഹറും സല്‍മാന്‍ ഖാനും അടക്കമുള്ളവര്‍ കാരണക്കാരായി എന്ന് അഭിഭാഷകൻ വ്യക്തമാക്കുന്നു. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണം അതാണെന്നും സുധീർ പറയുന്നു. സെക്ഷന്‍ 306, 109, 504, 506 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ സുധീര്‍ കുമാര്‍ ഓജ കേസ് നല്‍കിയിരിക്കുന്നത്.

601231-sushant-singh-rajput2

മുസാഫര്‍പുര്‍ കോടതിയിലാണ് സുധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരിക്കുന്നത്. സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സംവിധായകന്‍ ശേഖര്‍ കപൂര്‍ സമൂഹ്യ മാധ്യമത്തില്‍ പറഞ്ഞിരുന്നു. ചിച്ചോര എന്ന സിനിമയ്‍ക്ക് ശേഷം ആറ് മാസത്തിനുള്ളില്‍ ഏഴ് സിനിമകള്‍ ലഭിച്ചെങ്കിലും അത് സുശാന്തിന് നഷ്‍ടമായെന്നും കോണ്‍ഗ്രസ് നേതാവ് സഞ്‍ജയ് നിരുപമും പറഞ്ഞിരുന്നു.

 

Trending

To Top
Don`t copy text!