Saturday, February 4, 2023
HomeFilm Newsനീ കൈലാസത്തില്‍ ശിവ ഭഗവാനുമായി ചുറ്റിക്കറങ്ങുകയല്ലേ..ജന്മദിനാശംസകള്‍ സഹോദരാ!!! സുശാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ സഹോദരി

നീ കൈലാസത്തില്‍ ശിവ ഭഗവാനുമായി ചുറ്റിക്കറങ്ങുകയല്ലേ..ജന്മദിനാശംസകള്‍ സഹോദരാ!!! സുശാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ സഹോദരി

ഇന്നും ബോളിവുഡിന്റെ തോരാത്ത കണ്ണീരോര്‍മ്മയാണ് നടന്‍ സുശാന്ത് സിങ് രജ്പുത. ദിവസങ്ങള്‍ക്ക് മുമ്പ് സുശാന്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫോഗും വിടപറഞ്ഞിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ പിറന്നാള്‍ദിനത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സഹോദരി.

സഹോദരന് ജന്മദിനാശംസകള്‍ നേര്‍ന്നാണ് ശ്വേതസിങ് കീര്‍ത്തി എത്തിയിരിക്കുന്നത്. ആശംസ ആരാധകരുടെ കണ്ണ് നിറയ്ക്കുകയാണ്. ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറലായിരിക്കുകയാണ്.

എന്റെ സഹോദരാ. നിങ്ങള്‍ എവിടെയാണെങ്കിലും എപ്പോഴും സന്തോഷത്തോടെയിരിക്കൂ, നീ കൈലാസത്തില്‍ ശിവ ഭഗവാനുമായി ചുറ്റിക്കറങ്ങുകയാണെന്ന് എനിക്ക് തോന്നുന്നു, ഞങ്ങള്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു.

ശക്തിയുടെ അനന്തതയിലേക്ക്. ചില സമയങ്ങളില്‍ നീ താഴേക്ക് നോക്കണം, നീ എത്രമാത്രം മാജിക്കാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് കാണണം. നിങ്ങളുടേത് പോലെ തന്നെ സ്വര്‍ണ ഹൃദയമുള്ള നിരവധി സുശാന്തുമാര്‍ക്ക് നിങ്ങള്‍ ജന്മം നല്‍കി. എന്റെ മോനേ ഞാന്‍ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. എപ്പോഴും അങ്ങനെ തന്നെയായിരിക്കും” എന്നാണ് ശ്വേത സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചത്.

Related News