സുസ്മിത സെന്‍ സഹോദരനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തു, വിഷയത്തില്‍ പ്രതികരിച്ച് രാജീവ് സെന്‍

ബോളിവുഡ് താരം സുസ്മിത സെന്നിനെപ്പോലെ, സഹോദരന്‍ രാജീവ് സെന്നും തന്റെ വ്യക്തിജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചന വാര്‍ത്തയുടെ പേരില്‍ ശ്രദ്ധാകേന്ദ്രമാണ്. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അടുത്തിടെ ഒരു മകള്‍ ജനിച്ചതോടെ അദ്ദേഹവും നടി ഭാര്യ…

ബോളിവുഡ് താരം സുസ്മിത സെന്നിനെപ്പോലെ, സഹോദരന്‍ രാജീവ് സെന്നും തന്റെ വ്യക്തിജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചന വാര്‍ത്തയുടെ പേരില്‍ ശ്രദ്ധാകേന്ദ്രമാണ്. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അടുത്തിടെ ഒരു മകള്‍ ജനിച്ചതോടെ അദ്ദേഹവും നടി ഭാര്യ ചാരു അസോപയും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഭാര്യയുടെ ആദ്യവിവാഹം മറച്ചുവെച്ചെന്നാണ് രാജീവിന്റെ ആരോപണം. രാജീവിന് ഇക്കാര്യങ്ങളെല്ലാം ആദ്യം മുതല്‍ അറിയാമായിരുന്നുവെന്ന് ചാരു പറഞ്ഞിട്ടുണ്ട്. ഈ കേസില്‍ സുസ്മിത സെന്‍ തന്റെ സഹോദരനു പകരം സഹോദരിയെ പിന്തുണയ്ക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുകൊണ്ടാണ് സുസ്മിത തന്റെ സഹോദരനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തത്. എന്നാല്‍ യഥാര്‍ത്ഥ കാരണം എന്താണെന്ന് പറഞ്ഞ് രാജീവ് സെന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ചാരുവും രാജീവും തമ്മിലുള്ള തര്‍ക്കം കാരണം സുസ്മിത തന്റെ സഹോദരനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഇംഗ്ലീഷ് വെബ്സൈറ്റ് സുസ്മിതയുടെ സഹോദരന്‍ രാജീവ് സെന്നുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു,

”എന്റെ സഹോദരി സുസ്മിത സെന്‍ എന്നെ അണ്‍ഫോളോ ചെയ്തതായി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ അവള്‍ എന്നെ ഇന്‍സ്റ്റാഗ്രാമില്‍ ഇതുവരെ ഫോളോ ചെയ്തിട്ടില്ല എന്നതാണ് സത്യം, ട്വിറ്ററില്‍ ഒരിടത്ത് മാത്രമാണ് സുസ്മിത എന്നെ പിന്തുടരുന്നത്, ഇത് വളരെക്കാലമായെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം സുസ്മിത സെന്നിന്റെയും ലളിത് മോദിയുടെയും ബന്ധത്തെക്കുറിച്ച് കുറിച്ച് രാജീവ് സെന്നിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു. ‘ഈ വാര്‍ത്ത കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി, എന്നാല്‍ എന്റെ സഹോദരി ഒരു ബന്ധത്തില്‍ സന്തോഷവതിയായതില്‍ എനിക്കും സന്തോഷമുണ്ട്,’