നടി സ്വര ഭാസ്‌കറിന് വധഭീഷണി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

ബോളിവുഡ് നടി സ്വര ഭാസ്‌കറിന് അജ്ഞാത വധഭീഷണി കത്ത്. മുംബൈയിലെ വെര്‍സോവയിലുള്ള വസതിയിലേക്കാണ് കത്ത് ലഭിച്ചത്. ഉടന്‍ തന്നെ നടി കത്തുമായി വെര്‍സോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.…

ബോളിവുഡ് നടി സ്വര ഭാസ്‌കറിന് അജ്ഞാത വധഭീഷണി കത്ത്. മുംബൈയിലെ വെര്‍സോവയിലുള്ള വസതിയിലേക്കാണ് കത്ത് ലഭിച്ചത്. ഉടന്‍ തന്നെ നടി കത്തുമായി വെര്‍സോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍, അജ്ഞാതരായ ആളുകള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

വീര്‍ സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കള്‍ സഹിക്കില്ലെന്നും ഹിന്ദിയില്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നതായി പൊലീസ് പറഞ്ഞു. അജ്ഞാതനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.