സ്വര ഭാസ്‌കറിനെ താമസിയാതെ ഫ്രിഡ്ജിൽ കാണാമെന്ന് സാധ്വി പ്രാചി!!

ബോളിവുഡിൽ ഏത് കാര്യത്തിനും ശബ്ദമുയർത്തുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് സ്വര ഭാസ്‌കർ .അടുത്തിടെയാണ് നടി സ്വര ഭാസ്‌കറും സമാജ്വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദുമായുള്ള വിവാഹം കഴിഞ്ഞത്. പ്രണയം മതത്തിന് അതീതമാണെന്ന് തെളിയിച്ച വിവാഹമായിരുന്നു അത്. സിനിമാരംഗത്തും പുറത്തുമുള്ള നിരവധിപ്പേർ നവദമ്പതികളെ ആശംസ നേർന്നിരുന്നു.

ട്വിറ്ററിലൂടെയാണ് സ്വര തന്റെ വിവാഹ വിവരം ആരാധകരെ അറിയിച്ചത്. സ്വര തങ്ങളുടെ മനോഹരമായ നിമിഷങ്ങളുടെ ഒരു വീഡിയോടൊപ്പം തന്റെ പ്രണയകഥയെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടുകയും ചെയ്തിരുന്നു. 2023 ജനുവരി 6 ന് താൻ വിവാഹം രജിസ്റ്റർ ചെയ്തതായും നടി വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി സ്വര ഭാസ്‌കറിന്റെ വിവാഹത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു അഭിമുഖത്തിനിടെയാണ് സാധ്വി പ്രാചി സ്വര ഭാസ്‌കറിന്റെ വിവാഹത്തിനെതിരെ വിമർശനവുമായി എത്തിയത്. സ്വര ഭാസ്‌കർ എല്ലായ്പ്പോഴും ഹിന്ദുമതത്തിന് എതിരാണെന്നും തന്റെ മതത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചതിൽ അതിശയിക്കാനില്ലെന്ന് സാധ്വി പ്രാചി പറഞ്ഞു. അതേ സമയം ശ്രദ്ധ വാക്കറിന്റെ കൊലപാതകത്തെ കുറിച്ച് പരാമർശിച്ച സാധ്വി പ്രാചി ശ്രദ്ധിച്ചില്ലെങ്കിൽ സ്വരയ്ക്കും ശ്രദ്ധ വാക്കറിനു സമാനമായ വിധി നേരിടേണ്ടിവരുമെന്ന സൂചനയും നൽകി. ‘ഇത്രയും വലിയ തീരുമാനം എടുക്കുന്നതിന് മുമ്പ് അവൾ ഒരിക്കൽ ഫ്രിഡ്ജ് കാണേണ്ടതായിരുന്നു. അത് സ്വരയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എനിക്ക് അധികം ഒന്നും പറയാനില്ല. എന്നാൽ ശ്രദ്ധയ്ക്ക് സംഭവിച്ചത് സ്വരയ്ക്കും സംഭവിക്കാം” എന്നായിരുന്നു സാധ്വി പ്രാചിയുടെ വാക്കുകൾ

 

Previous articleനിർമാതാവിന്റെ മകൻ തന്നെ ശാരീരികമായി ഉപയോഗിച്ചു, ശ്രീ റെഡ്‌ഡി  
Next articleലളിതാമ്മപോയ ദിവസമാണിന്ന്, സുബിയും… വളരെ അടുപ്പമുണ്ടായിരുന്നവർ ഒരേദിവസം ഇല്ലാതാകുന്നത് നൽകുന്ന ശൂന്യത വലുതാണ് മഞ്ജു പിള്ള!