‘എന്റെ ഒന്നല്ല, രണ്ട് അവസരങ്ങളാണ് ഈ പെൺകുട്ടി തട്ടിയെടുത്തത്’വെളിപ്പെടുത്തലുമായി സ്വാസിക

യുവ നടിമാരിൽ ശ്രദ്ധയേയ നായികയാണ് സ്വാസിക വിജയ്. അടുത്തിടെ താരം അഭിനയിച്ച സിനിമയ്ക്ക് വളരെയധികം പ്രശംസ നേടിയിരുന്നു. അമൃത ടിവിയുടെ ‘റെഡ് കാർപെറ്റ്’ എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് സ്വാസിക വിജയ് ഇപ്പോൾ.അടുത്തിടെ നടി ആത്മിയ…

യുവ നടിമാരിൽ ശ്രദ്ധയേയ നായികയാണ് സ്വാസിക വിജയ്. അടുത്തിടെ താരം അഭിനയിച്ച സിനിമയ്ക്ക് വളരെയധികം പ്രശംസ നേടിയിരുന്നു. അമൃത ടിവിയുടെ ‘റെഡ് കാർപെറ്റ്’ എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് സ്വാസിക വിജയ് ഇപ്പോൾ.അടുത്തിടെ നടി ആത്മിയ രാജൻ റെഡ് കാർപെറ്റിൽ അഥിതിയായി എത്തിയിരുന്നു. ഇരുവരും തമ്മിലുണ്ടായ രസകരമായ സംഭാഷണമാണ് ഇപ്പോൾ വൈറലാവുന്നത്.

രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിറ്റാറിനാൽ എന്ന ചിത്രത്തിൽ അത്മീയയായിരുന്നു നായിക. ആ സിനിമയിലേക്ക് തനിക്കും ഓഡിഷൻ നടത്തിയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന് സ്വാസിക ആത്മിയയോട് പറഞ്ഞു.’എനിക്ക് ആത്മിയയോട് ഒരു കാര്യം ചോദിക്കാനുണ്ടെന്നും ഞാൻ നിങ്ങളെ കാണാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് സ്വാസിക പറയുന്നത്.റോസ് ഗിറ്റാറിനാൽ സിനിമയുടെ ഓഡിഷനും പോയിരുന്നു. പക്ഷേ എന്നെ തിരഞ്ഞെടുത്തില്ല. എവിടെയാണ് ഞാൻ വീഴുന്നത്, എന്റെ ഒന്നല്ല, രണ്ട് അവസരങ്ങളാണ് ഈ പെൺകുട്ടി തട്ടിയെടുത്തത്.

പൃഥ്വിരാജ് സുകുമാരൻ നായകനായ ‘കോൾഡ് കേസ്’ ആണ് അടുത്ത ചിത്രം. സിനിമയിൽ ഒരു വേഷം ചെയ്യാനാണ് ആദ്യം എന്നെ സമീപിച്ചത്. എന്നാൽ പിന്നീട് അവരെന്നെ വിളിച്ചിട്ടുണ്ടായിരുന്നില്ല. അതിന് ശേഷം ആ സിനിമ കണ്ടപ്പോൾ ഞാൻ ചെയ്യാനിരുന്ന വേഷം ആത്മീയ ആ ചെയ്യുന്നത് കണ്ടു.”, സ്വാസിക കളിയാക്കി പറഞ്ഞു. പ്രേത ലുക്കിനാണ് താൻ കൂടുതൽ അനുയോജ്യയായതെന്നും അങ്ങനെയുള്ള അവസരങ്ങൾ മറ്റാർക്കും കൊടുക്കില്ലെന്നും ആത്മിയ രാജൻ സ്വാസികയ്ക്ക്മറുപടി നൽകി.