‘ആ സിനിമയില്‍ കൊണ്ടു തന്ന നൈറ്റ് ഡ്രസ് ഞാന്‍ ഇട്ടില്ല’ തുറന്നു പറഞ്ഞ് സ്വാസിക

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സ്വാസികയുടെ കരിയറിലെ മികച്ച വേഷമെന്നാണ് പ്രേക്ഷക പ്രതികരണം. എന്നാല്‍…

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സ്വാസികയുടെ കരിയറിലെ മികച്ച വേഷമെന്നാണ് പ്രേക്ഷക പ്രതികരണം. എന്നാല്‍ സ്വാസിക ഗ്ലാമറസായി അഭിനയിച്ചതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇവരോട് താരത്തിന് പറയാനുള്ളത് ഇങ്ങനെയായിരുന്നു. നല്ല ഒരു വേഷം വന്നിട്ട് അത് ഞാന്‍ ചെയ്തില്ല എങ്കില്‍ നഷ്ടം എനിക്ക് മാത്രമാണ് എന്ന്.

ചതുരം ഒരു എ സര്‍ട്ടിഫൈഡ് പടം ആയിരിയ്ക്കും എന്ന് എനിക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു. ഇത്തരം രംഗങ്ങള്‍ എല്ലം ഉണ്ടാവുമെന്നും വേഷ വിധാനം ഇങ്ങനെയൊക്കെ ആയിരിയ്ക്കും എന്നും പറഞ്ഞിട്ടുണ്ട്. പക്ഷെ കഥ കേട്ടപ്പോള്‍ ഈ പടം ചെയ്യുന്നത് തെറ്റില്ല എന്ന് എനിക്ക് തോന്നി. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും സിനിമയുടെ ടോട്ടല്‍ കഥ മികച്ചതാണ്. നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമാണ്. ഈ വേഷം ഞാന്‍ ചെയ്തില്ല എങ്കില്‍ മറ്റാരെങ്കിലും ചെയ്യും.
അപ്പോള്‍ നഷ്ടം എനിക്ക് മാത്രമാണെന്നും താരം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ചില വേഷങ്ങള്‍ ധരിക്കുമ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് സ്വാസിക സംസാരിക്കുന്നത്.

‘പൊതുവേ ഷോര്‍ട് ഡ്രസ് ഇടുക, സ്ലീവ് ലെസ് ഇടുക എന്നൊക്കെ പറയുന്നതെനിക്ക് അണ്‍കംഫര്‍ട്ടിബിള്‍ ആണ്. പക്ഷേ ഈ സിനിമയില്‍ മാത്രമാണ് ഞാനതെല്ലാം മറന്ന് ചെയ്തത്. അതെന്താണെന്ന് വെച്ചാല്‍ എനിക്ക് കിട്ടിയ കഥാപാത്രം അങ്ങനെയായതു കൊണ്ടാണ്. നാളെ വേറെയൊരു സിനിമയില്‍ ഒരു പാട്ട് സീനില്‍ മാത്രം ഷോര്‍ട്‌സോ മോഡേണോ ഗ്ലാമറസായോ ഉള്ള ഡ്രസിടാന്‍ പറഞ്ഞാല്‍ ഞാന്‍ ഇടില്ല. കാരണം ആ സിനിമയ്ക്ക് അതാവശ്യമില്ല. ഇതിനു മുന്‍പ് ഞാന്‍ ഇട്ടിമാണി സിനിമ ചെയ്തപ്പോള്‍ അതിലൊരു നൈറ്റ് സീന്‍ വന്നപ്പോള്‍ കോസ്റ്റിയൂമില്‍ ഒരു സ്ലീവ് ലെസ് കുര്‍ത്ത കൊണ്ടു വന്നു. ഞാനത് ഇട്ടില്ല. ഞാന്‍ പറഞ്ഞു, അതില്‍ ഞാന്‍ കംഫര്‍ട്ടബിളല്ലെന്ന്. ആ കഥാപാത്രം അത് ഡിമാന്‍ഡ് ചെയ്യുന്നില്ലെന്നും താരം പറയുകയുണ്ടായി.

അതേസമയം ചിത്രത്തില്‍ തങ്ങള്‍ അഭിനയിച്ചതിനെ കുറിച്ച് അലന്‍സിയറും സംസാരിച്ചിരുന്നു. ഞങ്ങളുടെ ശരീരം ഒരുമിച്ച് ഒരു കട്ടിലില്‍ കിടന്ന് ഇളകി മറിയുമ്പോഴും എനിക്കോ അവള്‍ക്കോ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്. ഞങ്ങള്‍ വെറും പകര്‍ന്നാട്ടമാണ് ചെയ്തത്. കാണുന്നവനാണീ പ്രശ്നം. ഞങ്ങളുടെ ഇമോഷന്‍സാണ് നിങ്ങള്‍ പങ്കുവെച്ചത്. പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരു ഇമോഷന്‍സും പങ്കുവെച്ചിട്ടില്ല.

അതാണ് സിനിമയുടെ മാജിക്. ആര്‍ട്ടിന്റെ മാജിക്. ഞങ്ങള്‍ വേറെയൊരു കഥാപാത്രമായി മാറുകയാണ്. അവിടെ ഞങ്ങള്‍ ഇല്ല. ഞങ്ങള്‍ വേറെ രൂപത്തിലേക്കാണ് മാറുന്നത്. ആ രൂപത്തിന്റെ ഭാവങ്ങളും ഛേഷ്ടകളുമൊക്കെയാണ് ഞങ്ങളൊക്കെ അഭിനയിച്ച് തീര്‍ക്കുന്നത്. സ്വാസികയ്ക്ക് ഈ സിനിമ വലിയൊരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.