അവാർഡ് ലഭിച്ചതിനു പിന്നാലെ ഇങ്ങനെ ഒന്ന് ഉണ്ടാകുമെന്നു ഒരിക്കലും കരുതിയില്ല, സ്വാസിക

Swasika-about-her-award
Swasika-about-her-award

ഏതാനും മണിക്കൂറുകൾക്ക് മുന്പാണ് ഈ വർഷത്തെ കേരളം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. 50ാമത് ചലച്ചിത്ര അവാർഡുകൾ ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടി ആയി കനി കുസൃതിയും തിരഞ്ഞെടുക്കപ്പെട്ടു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ  പ്രകടനങ്ങളാണ് സുരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തി ആണ് മികച്ച ചിത്രം.

Swasika
Swasika

കുമ്ബളങ്ങി നൈറ്റ്‌സിലെ അഭിനയത്തിന് ഫഹദ് ഫാസിൽ  മികച്ച സ്വഭാന നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയപ്പോൾ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വാസിക മികച്ച സ്വഭാന നടിക്കുള്ള പുരസ്‌കാരവും നേടി. ഇപ്പോഴിതാ തനിക്ക് ലഭിച്ച ഈ അംഗീകാരത്തെ കുറിച്ച് മനസുതുറക്കുകയാണ് സ്വാസിക. ‘സിനിമയിൽ വന്നു വർഷങ്ങൾ ആയെങ്കിലും ഒരു അംഗീകാരവും എനിക്ക് ലഭിച്ചിരുന്നില്ല. ഒരു അഭിനേത്രി എന്ന നിലയിൽ അവാർഡ് ആഗ്രഹിച്ചിരുന്നുവെങ്കിലും ഒരിക്കലും ഇത് പോലെയൊരു സർപ്രൈസ് ലഭിക്കുമെന്ന് ഞാൻ കരുതിയില്ല.
Swasika News
Swasika News

എന്നേക്കാൾ മികച്ച പല നടികളും ഉള്ളപ്പോൾ എനിക്ക് അവാർഡ് ലഭിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. സത്യത്തിൽ  അവാർഡ് ലഭിച്ചെന്ന് അറിഞ്ഞപ്പോൾ സിനിമയിലെ ചില രംഗങ്ങൾ പോലെ പ്രതീക്ഷിക്കാത്ത കാര്യം പെട്ടന്ന് ലഭിച്ചപ്പോൾ തലകറങ്ങി വീണെന്ന് പറയാമെന്നും സ്വാസിക തമാശ രൂപേണ പറഞ്ഞു. സിനിമകൾ കുറച്ച് ചെയ്തിട്ടുണ്ടെങ്കിലും പെർഫോമൻസ് സാധ്യത ഉള്ള സിനിമകൾ ഇതുവരെ ചെയ്തില്ലയായിരുന്നുവെന്നു. അതുകൊണ്ടാണ് വാസന്തിയുടെ കഥ കേട്ടപ്പോൾ തന്നെ ചെയ്യാമെന്ന് സമ്മതിച്ചതെന്നും സ്വാസിക പറഞ്ഞു.
Swasika Images
Swasika Images

പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മൈഡ് ഇൻ ചൈന, ശുഭരാത്രി തുടങ്ങിയ സിനിമകളിലും സ്വാസിക കഴിഞ്ഞ വർഷം അഭിനയിച്ചിരുന്നു. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന സീരിയൽ ആയിരുന്നു താരത്തിനു കൂടുതൽ പ്രേക്ഷക പ്രീതി നേടി കൊടുത്തത്. പിന്നീടങ്ങോട്ട് പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. ശേഷമാണ് താരത്തിന് മലയാള സിനിമയിലേക്ക് ക്ഷണം ലഭിച്ചത്.

Previous articleഞങ്ങളെപ്പോലെ ഉള്ളവർ ജീവിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾ ഒന്നറിയണം, ഞങ്ങളുടെ അവസ്ഥ ഒന്ന് മനസ്സിലാക്കണം !! വൈറലായി ട്രാൻസ്ജെൻഡർ യുവതിയുടെ വീഡിയോ
Next articleനീ മരിച്ചാൽ നിന്റെ മയ്യത്ത് പള്ളീലടക്കാൻ ഞമ്മള് സമ്മതിക്കില്ല, മറുപടിയുമായി ജസ്ല മാടശ്ശേരി