ആരും എന്നെ വിശ്വസിച്ചില്ല! ദാരിദ്ര്യം പിടിച്ചിരുന്നപ്പോഴാണ് ആ കഥാപാത്രം കിട്ടിയത്!!- സ്വാസിക

വര്‍ഷങ്ങളോളമായി അഭിനയ രംഗത്ത് ഉണ്ടെങ്കിലും നല്ല കഥാപാത്രങ്ങള്‍ ഒന്നും തന്നെ തേടിയെത്തിയിരുന്നില്ലെന്നും എന്നെ ആരും വിശ്വസിച്ച് കഥാപാത്രങ്ങള്‍ ഏല്‍പ്പിച്ചിരുന്നില്ല എന്നും നടി സ്വാസിക. ഏഷ്യാവില്ല മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് താരം മനസ്സ് തുറന്നത്.…

വര്‍ഷങ്ങളോളമായി അഭിനയ രംഗത്ത് ഉണ്ടെങ്കിലും നല്ല കഥാപാത്രങ്ങള്‍ ഒന്നും തന്നെ തേടിയെത്തിയിരുന്നില്ലെന്നും എന്നെ ആരും വിശ്വസിച്ച് കഥാപാത്രങ്ങള്‍ ഏല്‍പ്പിച്ചിരുന്നില്ല എന്നും നടി സ്വാസിക. ഏഷ്യാവില്ല മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് താരം മനസ്സ് തുറന്നത്. സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചതുരം എന്ന സിനിമയെ കുറിച്ചും ചിത്രത്തില്‍ സ്വാസികയുടെ ബോള്‍ഡ് ആക്ടിംഗിനെ കുറിച്ചും സിനിമാ ലോകത്ത് ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ അവസരത്തിലാണ് ഈ സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് സ്വാസിക എത്തിയത്.

കഴിഞ്ഞ 13 വര്‍ഷമായി അഭിനയ ലോകത്ത് സജീവമായിരുന്നിട്ടും നല്ല കഥാപാത്രങ്ങള്‍ തനിക്ക് കിട്ടിയിരുന്നില്ല എന്നാണ് താരം തുറന്ന് പറയുന്നത്.. എന്നെ വിശ്വസിച്ച് ആരും കഥാപാത്രങ്ങള്‍ നല്‍കിയിരുന്നില്ല.. എന്റെ കഴിവ് പ്രകടിപ്പിക്കാന്‍ ഒരു അവസരം തനിക്ക് ലഭിച്ചിരുന്നില്ല എന്നും താരം അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. വര്‍ഷങ്ങളോളമായി അത്തരത്തില്‍ ഒരു ദാരിദ്ര്യം താന്‍ അനുഭവിക്കുകയാണ് എന്നും താരം പറയുന്നു. ‘കഴിഞ്ഞ 13 വര്‍ഷമായി ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കുട്ടിയുടെ മുന്നിലേക്ക് ഇങ്ങനൊരു കഥാപാത്രം വന്നപ്പോ, ആദ്യം തന്നെ യെസ് പറഞ്ഞു’ എന്നാണ് സ്വാസിക പറയുന്നത്.. മുഴുനീള വേഷം ആയിരുന്നു ചിത്രത്തില്‍, നായികയ്ക്ക് പ്രധാന്യവും ഉണ്ടായിരുന്നു. പിന്നീടാണ് താന്‍ സിനിമയെ കുറിച്ചും..

ഇത് എങ്ങനെ അഭിനയിച്ച് പ്രതിഫലിപ്പിക്കുമെന്നും താന്‍ കംഫര്‍ട്ടബിള്‍ ആയിരിക്കുമോ എന്നെല്ലാം ചിന്തിച്ചത് എന്നും സ്വാസിക പറയുന്നു. റിസ്‌ക് എടുക്കാന്‍ തന്നെ തീരുമാനിച്ചാണ് താന്‍ ചതുരം എന്ന സിനിമയോട് യെസ് പറഞ്ഞതെന്ന് നടി പറഞ്ഞിരുന്നു.. ഇനി താന്‍ നോ പറഞ്ഞാല്‍ തന്നെ ആ കഥാപാത്രം ഏറ്റെടു്ക്കാന്‍ മലയാളത്തിലെ ഏതെങ്കിലും ഒരു നടി എത്തും. അങ്ങനെയാണ് ഈ റിസ്‌ക് എടുക്കാന്‍ തീരുമാനിച്ചത് എന്ന് സ്വാസിക പറഞ്ഞിരുന്നു.

സിനിമയുടെ പ്രഖ്യാപനവും ഒപ്പം പോസ്റ്ററും എ്ല്ലാം എത്തിയപ്പോള്‍ തന്നെ ചിത്രത്തിലെ ഇന്റ്ിമേറ്റ് സീനുകളില്‍ അഭിനയിച്ച സ്വാസികയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.. എന്നാല്‍ എല്ലാം മുന്‍കൂട്ടി കണ്ട് തന്നെയാണ് താന്‍ ഈ കഥാപാത്രം സ്വീകരിച്ചത് എന്നാണ് സ്വാസിക പറഞ്ഞത്.