വിവാഹം പോലെ പവിത്രമായ ഒന്നാണ് വിവാഹ മോചനവും! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹം പോലെ പവിത്രമായ ഒന്നാണ് വിവാഹ മോചനവും!

മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. കഴിഞ്ഞ വർഷത്തെ കേരളം സംസഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ മികച്ച സഹനടിയായി സ്വാസിക തിരഞ്ഞെടുക്ക പെട്ടിരുന്നു. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് സ്വാസിക മികച്ച സ്വഭാന നടിക്കുള്ള പുരസ്‌കാരം നേടിയത്. ഇപ്പോഴിതാ തന്റെ സീരീസുകളിൽ കൂടി തന്റെ ആശയങ്ങൾ വ്യക്തമാക്കുകയാണ് സ്വാസിക.

Swasika

Swasika

വിവാഹമോചനം ചെയ്യുന്നതിൽ തെറ്റില്ലെന്ന് പലരും പറയുന്നുണ്ടെകിലും സമൂഹത്തെ പേടിച്ച് നിരവധി സ്ത്രീകൾ ആണ് ഇന്നും താൽപ്പര്യമില്ലാത്ത ബന്ധങ്ങളിൽ തുടരുന്നത്. വിവാഹമെന്ന കരവലയത്തിൽ കിടന്ന് ശ്വാസം മുട്ടുന്നവർ നിരവധി പേരാണ് ഇന്നും നമ്മുടെ സമൂഹത്തിൽ ഉള്ളത്. വിവാഹമോചനം എന്നാൽ എന്തോ തെറ്റായ ഒന്നാണെന്നാണ് നമ്മുടെ സമൂഹത്തിന്റെ പൊതുവെയുള്ള ധാരണ. എന്നാൽ വിവാഹത്തെ പോലെ തന്നെ വിവാഹമോചനത്തെയും നമ്മൾ പവിത്രമായി കാണുകയാണ് വേണ്ടത്. സത്യത്തിൽ വിവാഹമോചനം എന്നാൽ രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ്. അതിലൂടെ രണ്ടു വ്യക്തികൾക്ക് വീണ്ടും ജീവിക്കാനുള്ള അവസരവും മനസ്സുമാണ് ഉണ്ടാകുന്നത്.

Swasika Images

Swasika Images

എന്തും സഹിച്ചും ക്ഷമിച്ചും ഭർതൃവീട്ടിൽ പീഡനം സഹിക്കാൻ അല്ല ഓരോ മാതാപിതാക്കളും മക്കളെ പഠിപ്പിക്കേണ്ടത്, പകരം ഏതു സാഹചര്യത്തിലും തനിക്ക് ശരിയെന്നുള്ള തീരുമാനം എടുക്കാന് അതിനെ പിന്തുണയ്ക്കാനുമാണ് ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടത്. ഇത് ഒരു പരുത്തി വരെ സ്ത്രീകളെ അവർ നേരിടുന്ന ദുഃഖത്തിൽ നിന്നും നിരാശയിൽ നിന്നും രക്ഷപ്പെടുത്താൻ സഹായിക്കുമെന്നും സ്വാസിക പറഞ്ഞു.

Trending

To Top