പ്രതീക്ഷിക്കാതെ വന്ന മാസമുറ…! ചുറ്റും ക്യാമറ.. ആ വീഡിയോ ലീക്കായോ എന്ന് ഇപ്പോഴും തപ്പാറുണ്ട്! – സ്വാസിക

ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ പ്രതീക്ഷിക്കാതെ വന്ന മാസമുറയെ കുറിച്ച് തുറന്ന് പറഞ്ഞ് നടി സ്വാസിക.. അന്ന് ഞാന്‍ ഒരുപാട് ക്യാമറകളുടെ ചുറ്റും ആയിരുന്നു.. അതായിരുന്നു ഏറ്റവും വലിയ പേടി എന്നും നടി ജിഞ്ചര്‍ മീഡിയയ്ക്ക്…

ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ പ്രതീക്ഷിക്കാതെ വന്ന മാസമുറയെ കുറിച്ച് തുറന്ന് പറഞ്ഞ് നടി സ്വാസിക.. അന്ന് ഞാന്‍ ഒരുപാട് ക്യാമറകളുടെ ചുറ്റും ആയിരുന്നു.. അതായിരുന്നു ഏറ്റവും വലിയ പേടി എന്നും നടി ജിഞ്ചര്‍ മീഡിയയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.. ആ വീഡിയോ ആരെങ്കിലും അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്ന് ഇന്നും ഇന്റര്‍നെറ്റില്‍ നോക്കാറുണ്ട് എന്നാണ് നടി പറയുന്നത്.. സ്വാസികയുടെ വാക്കുകളിലേക്ക്..

ഒരിക്കല്‍ ഒരു ഫംഗ്ഷന് പോയപ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. എല്ലാ മുന്‍കരുതലും വേണ്ട സാധനങ്ങളും എടുത്താണ് ഞാന്‍ ഫംഗ്ഷന് പോയിരുന്നത്.. എന്നാല്‍ കാലാവസ്ഥയുടെ മാറ്റം കൊണ്ടോ.. കുറേ സമയം ഇരുന്നത് കൊണ്ടോ.. അറിയില്ല.. പിരീഡ്‌സ് ഓവര്‍ഫ്‌ളോ ആയി.. പെട്ടെന്ന് ഞാന്‍ എഴുന്നേറ്റു.. അപ്പോഴേക്കും രക്തം.. വസ്ത്രത്തില്‍ എല്ലാം ആയിരുന്നു.. ഉടനെ പുറകിലിരുന്നവര്‍ പറയാന്‍ തുടങ്ങി.. അയ്യോ..മോളെ.. പെട്ടെന്ന് താനും ആകെ പേടിച്ച് പോയി..

എന്നാണ് സ്വാസിക പറഞ്ഞത്.. പിരീഡ്‌സ് ആയതില്‍ അല്ല ഞാന്‍ പേടിച്ചത്.. അത് വസ്ത്രത്തില്‍ ആയതിലും അല്ല.. ചുറ്റുമുള്ള ക്യമറകള്‍ ആയിരുന്നു എന്റെ പേടി.. ആരെങ്കിലും അത് ഷൂട്ട് ചെയ്തിരിക്കുമോ.. നാളെ അത് എന്ത് രീതിയില്‍ പുറത്ത് വരും എന്നെല്ലാം ഞാന്‍ ഭയപ്പെട്ടിരുന്നു.. അതിന് ശേഷം ദിവസവും ഞാന്‍ സെര്‍ച്ച് ചെയ്യാറുണ്ട്, ആരെങ്കിലും ആ വീഡിയോ പുറത്ത് വിട്ടോ എന്ന്..

പക്ഷേ.. ഇപ്പോഴും അത് പുറത്ത് വന്നിട്ടില്ല.. അപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും അത് അതിന്റേതായ സെന്‍സില്‍ മാത്രമാണ് എടുത്തത്.. എല്ലാത്തിലും അവസാനം എല്ലാവരും മനുഷ്യന്മാരാണ്.. എല്ലാവരും നല്ലവരാണ് എന്നും സ്വാസിക അഭിമുഖത്തില്‍ വെച്ച് പറഞ്ഞു..