ഒരു പെണ്‍കുട്ടിയുടെ അവസ്ഥ കേള്‍ക്കാന്‍ പോലും മാനസികാവസ്ഥ ഇല്ലാത്തവര്‍ എങ്ങനെയാണ് ആ പെണ്‍കുട്ടിയുടെ പ്രശ്‌നം പരിഹരിക്കുക

സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും…

സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാസിക പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോൾ വിവാഹത്തെ കുറിച്ചും സ്ത്രീധനത്തെ കുറിച്ചും തന്റെ അഭിപ്രായം പറയുകയാണ് താരം

Swasika News
Swasika News

സ്വാസികയുടെ വാക്കുകള്‍! ഈ വനിതാകമ്മീഷണറേ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും,കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാല്‍ താന്‍ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും, പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും, മനസിലാക്കുന്നതും ഒരു കഴിവാണ്. ഒന്ന് കേള്‍ക്കുന്നത് മറ്റുള്ളവര്‍ക്ക് ചെയ്യുന്ന വലിയൊരു സഹായം ആണ്. ഒരു പെണ്‍കുട്ടിയുടെ അവസ്ഥ കേള്‍ക്കാന്‍ പോലും മാനസികാവസ്ഥ ഇല്ലാത്തവര്‍ എങ്ങനെയാണ് ആ പെണ്‍കുട്ടിയുടെ പ്രശ്‌നം പരിഹരിക്കുക. പുരുഷന്മാരുടെ തെറ്റുകള്‍ക്കെതിരെ മാത്രം പ്രതികരിച്ചാല്‍ പോരാ, ഇതുപോലെ കൂട്ടത്തില്‍ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങള്‍ക്കെതിരെ നമ്മള്‍ സ്ത്രീകള്‍ പ്രതികരിക്കണം. ഇതുപോലെയുള്ളവര്‍ കാണിക്കുന്ന സമീപനങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍.

Swasika
Swasika

ഉണ്ണി മുകുന്ദന്‍റെ അഭിനയത്തെ അഭിനന്ദിച്ച്‌ സ്വാസിക എത്തിയിരുന്നു. ഇതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചത്. ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഉണ്ണി മുകുന്ദനെ നേരിട്ട് വിളിച്ചിരുന്നു. ഇതേക്കുറിച്ച്‌ കേട്ടപ്പോള്‍ അദ്ദേഹവും ചിരിക്കുകയായിരുന്നു. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്‍റെ അഭിനയമികവിനെക്കുറിച്ച്‌ വാചാലയായാണ് സ്വാസിക എത്തിയത്.