സെലീന അടുത്ത നീക്കത്തിന്!!! സ്വാസികയ്ക്ക് അലെന്‍സിയറിന്റെ സ്‌നേഹചുംബനം

സിദ്ധാര്‍ത്ഥ് ഭരതന്റെ പുതിയ ചിത്രം ചതുരം എന്ന സിനിമയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തില്‍ നടി സ്വാസികയാണ് പ്രധാന കഥാപാത്രമാവുന്നത്. സെലീനാ എന്ന കഥാപാത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. റോഷന്‍ മാത്യു, ശാന്തി ബാലകൃഷ്ണന്‍, അലെന്‍സിയെര്‍…

സിദ്ധാര്‍ത്ഥ് ഭരതന്റെ പുതിയ ചിത്രം ചതുരം എന്ന സിനിമയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തില്‍ നടി സ്വാസികയാണ് പ്രധാന കഥാപാത്രമാവുന്നത്. സെലീനാ എന്ന കഥാപാത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. റോഷന്‍ മാത്യു, ശാന്തി ബാലകൃഷ്ണന്‍, അലെന്‍സിയെര്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായത്.

അധികം ആരും ചെയ്യാന്‍ മടിക്കുന്ന സെലീന എന്ന കഥാപാത്രം ചെയ്യാന്‍ സ്വാസിക ധൈര്യത്തോടെ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിരവധി ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്ളതാണ് ചിത്രം. അതുകൊണ്ട് തന്നെ സ്വാസിക അവതരിപ്പിച്ച സെലീന എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോഴിതാ സ്വാസിക പങ്കുവച്ച ചതുരത്തിലെ സെലീനയുടെ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. സെലീന അടുത്ത നീക്കത്തിന് വേണ്ടി തയ്യാറെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് സ്വാസിക ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അലെന്‍സിയറിനോടൊപ്പമുള്ള ചിത്രമാണ് സ്വാസിക പങ്കുവച്ചത്. ഒരു ഫോട്ടോയില്‍ സ്വാസികയെ അലെന്‍സിയര്‍ ചുംബിക്കുന്നതാണ്.

ഈ ചിത്രത്തിന് താഴെയായി നിരവധി വിമര്‍ശനങ്ങളാണ് നിറയുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊന്നും സ്വാസിക മറുപടി നല്‍കിയിട്ടില്ല. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സ്വാസികക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നില്‍ക്കുകയാണ് സ്വാസിക ഇപ്പോള്‍ അഭിനയത്തിനു പുറമേ നര്‍ത്തകിയും മോഡലുമാണ് സ്വാസിക. മലയാളത്തിന് പുറമെ നാല് തമിഴ് ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട് .2019ല്‍ വാസന്തി എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വാസിക നേടിയിരുന്നു. മോണ്‍സ്റ്റര്‍, കുമാരി, ഓട്ടോറിക്ഷകാരന്റെ ഭാര്യ, ചതുരം എന്നീ ചിത്രങ്ങളാണ് സ്വാസികയുടെ പുതിയ റിലീസുകള്‍.