സ്വാസികയുടെ കുളിസീൻ 2 പുറത്തിറങ്ങി …..!! ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തരംഗമായി മറ്റൊരു കടവില്‍

സ്വാസിക മുഖ്യവേഷത്തിൽ എത്തുന്ന കുളിസീൻ 2 ഹ്രസ്വ ചിത്രം റിലീസ് ചെയ്തു, നീന്തല്‍ അറിയാത്ത ഭര്‍ത്താവും നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. ജൂഡ് ആന്റണിയും സ്വാസികയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.…

swasika-kuliseen

സ്വാസിക മുഖ്യവേഷത്തിൽ എത്തുന്ന കുളിസീൻ 2 ഹ്രസ്വ ചിത്രം റിലീസ് ചെയ്തു, നീന്തല്‍ അറിയാത്ത ഭര്‍ത്താവും നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. ജൂഡ് ആന്റണിയും സ്വാസികയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബിൽ തരംഗമായി. 2013 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ഷോര്‍ട്ട്ഫിലിം കുളിസീന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. മറ്റൊരു കടവില്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഹുല്‍ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്നു.

ഏരിയ ഹെന്ന പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സുനില്‍ നായര്‍(ന്യൂയോര്‍ക്ക്) നിർമ്മിക്കുന്ന ചിത്രത്തിൽ പാഷാണം ഷാജിയും ആദ്യ ഭാഗത്തിലെ നായകൻ മാത്തുക്കുട്ടിയും എത്തുന്നുണ്ട്.

സംഗീത സംവിധായകന്‍ രാഹുല്‍ രാജ് സംഗീതം. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു . കഥ – രാഹുല്‍ കെ. ഷാജി, സുമേഷ് മധു. ക്യാമറ – രാജേഷ് സുബ്രമണ്യം, എക്സി.പ്രൊഡ്യൂസര്‍ – ഷാജി കോമത്താട്ട്. എഡിറ്റ് – അശ്വിന്‍ കൃഷ്ണ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ലിബിന്‍ വര്‍ഗീസ്. സ്റ്റില്‍സ് – ജിഷ്ണു കൈലാസ്. ക്രിയേറ്റീവ് സപ്പോര്‍ട്ട് – വിനീത് പുള്ളാടന്‍, നകുല്‍ കെ ഷാജി, ശ്രീലാല്‍. ചീഫ് അസ്സോ. ഡയറക്ടര്‍ – റാബി ഫന്നേല്‍. ചീഫ് അസ്സോ. ക്യാമറാമാന്‍ – ശരത്ത് ഷാജി. ക്യാരക്ടര്‍ ഡ്രോയിങ്സ് – വിപിന്‍ കുമാര്‍ കൊച്ചേരില്‍. പബ്ളിസിറ്റി ഡിസൈന്‍ – അനീഷ് ലെനിന്‍.

 

കടപ്പാട് : Garud Talkies