Film News

ആ ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു, എല്ലാം ഉപേക്ഷിച്ചിട്ട്ആത്മഹത്യ ചെയ്താലോ എന്ന് വരെ ഞാൻ ആലോചിച്ചു

സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം.

Swasika

Swasika

മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാസിക പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്ലോക് ഡൗണില്‍ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കിയും താരമെത്തിയിരുന്നു. ഡാന്‍സ് വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് സ്വാസിക. സ്റ്റാര്‍ മാജിക്കില്‍ നൃത്തവുമായി താരമെത്താറുണ്ട്

അഭിനയത്തില്‍ നേരിട്ട പ്രതിസന്ധികള്‍ രണ്ടു വര്ഷം മുന്‍പ്  താരം  നല്‍കിയ അഭിമുഖത്തില്‍ സ്വാസിക  പങ്കുവച്ചിരുന്നു. അവസരങ്ങള്‍ കിട്ടാതെ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ച കാലത്തെക്കുറിച്ചു സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ
swasika

‘തമിഴിലാണല്ലോ തുടക്കം. അതും നായികയായി. അപ്പോള്‍ വച്ചടി വച്ചടി കയറ്റമായിരിക്കുമെന്നു കരുതി. പക്ഷേ വിചാരിച്ചതു പോലെ ഒന്നും നടന്നില്ല. അതിനിടെ മലയാളത്തില്‍ വലിയ ചില അവസരങ്ങള്‍ ലഭിച്ചു. പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാല്‍ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങള്‍ തേടി വന്നില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാന്‍ ഡിപ്രഷന്റെ വക്കിലായി. ജീവിതത്തില്‍ ഒന്നും ചെയ്യാനില്ലാതെ പോയല്ലോ എന്ന തോന്നല്‍ വരിഞ്ഞു മുറുക്കി

എനിക്കാകെ ഇഷ്ടമുള്ളത് സിനിമയായിരുന്നു. അതിനാലാണ് പഠനം പോലും ഉപേക്ഷിച്ച്‌ അഭിനയ രംഗത്തേക്കെത്തിയത്. എന്നാല്‍ അതില്‍ ഒന്നും ആകാന്‍ പറ്റുന്നില്ല. അതോടെ ജീവിക്കാന്‍ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നല്‍ പിടിമുറുക്കി. പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നല്‍. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കില്‍. ചിലര്‍ ജോലിക്കു പോകുന്നു. ഞാന്‍ മാത്രം ‘സിനിമ… സിനിമ’ എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേല്‍ക്കുക വീട്ടില്‍ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ.’ സ്വാസിക പറഞ്ഞു

Trending

To Top
Don`t copy text!