‘രണ്ടാം ഭാഗത്തിലേക്ക് പ്രതീക്ഷകൾ തരുന്ന ചില അടയാളങ്ങൾ ബാക്കി വച്ചാണ് രോമാഞ്ചം അവസാനിക്കുന്നത്’

കഴിഞ്ഞ ദിവസമാണ് തിയേറ്റര്‍ ഹിറ്റ് ചിത്രം രോമാഞ്ചം ഒടിടിയിലെത്തിയത്. ബാഗ്ലൂരിലെ ഒരു വീട്ടില്‍ താമസിക്കുന്ന ഏഴ് സുഹൃത്തുക്കളുടെ ഇടയിലേക്ക് കയറിവരുന്ന രണ്ട് അതിഥികള്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ പ്രമേയമാക്കിയ രോമാഞ്ചം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമാണ്.…

കഴിഞ്ഞ ദിവസമാണ് തിയേറ്റര്‍ ഹിറ്റ് ചിത്രം രോമാഞ്ചം ഒടിടിയിലെത്തിയത്. ബാഗ്ലൂരിലെ ഒരു വീട്ടില്‍ താമസിക്കുന്ന ഏഴ് സുഹൃത്തുക്കളുടെ ഇടയിലേക്ക് കയറിവരുന്ന രണ്ട് അതിഥികള്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ പ്രമേയമാക്കിയ രോമാഞ്ചം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമാണ്. ജോണ്‍പോള്‍ ജോര്‍ജ്, ജോബി ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം നവാഗതനായ ജിത്തു മാധവനാണ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘രണ്ടാം ഭാഗത്തിലേക്ക് പ്രതീക്ഷകള്‍ തരുന്ന ചില അടയാളങ്ങള്‍ ബാക്കി വച്ചാണ് രോമാഞ്ചം അവസാനിക്കുന്നതെന്ന് എസ് എസ് സ്വാതികൃഷ്ണന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

രോമാഞ്ചം 2…. Loading ??
രണ്ടാം ഭാഗത്തിലേക്ക് പ്രതീക്ഷകള്‍ തരുന്ന ചില അടയാളങ്ങള്‍ ബാക്കി വച്ചാണ് രോമാഞ്ചം അവസാനിക്കുന്നത്.
തിയേറ്ററിലും OTT ലും ഈ പടം ആസ്വദിച്ചു തന്നെ കണ്ട, വല്യ ബുദ്ധിജീവിയൊന്നും അല്ലാത്ത ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ തോന്നിയ ചില കാര്യങ്ങള്‍..
Minor spoiler alert..
* സിനു സോളമന്‍ എന്ന കഥാപാത്രം – എവിടെ നിന്നോ വന്നവന്‍ അല്ല, വ്യക്തമായ മേല്‍വിലാസം ഉണ്ട്. പക്ഷെ മൊത്തത്തില്‍ നിഗൂഢത. മുനിയപ്പയെയും ഡേവിഡിനെയും അനാമികയേയും പുള്ളിക്ക് എങ്ങനെ അറിയാം.
പുള്ളിയെ ആരാണ് തട്ടിക്കൊണ്ടുപോയത്.
ആരോടാണ് പുള്ളി സംസാരിക്കുന്നത്.
*ഫാമിലി ഫോട്ടോയും നിഴലുകളും –
ആ വീടിന്റെ ചുമരില്‍ ഉള്ള ബ്ലാക്ക് & വൈറ്റ് ഫാമിലി ഫോട്ടോ, അച്ഛനും അമ്മയും 4 മക്കളും. ആരൊക്കെയാണവര്‍. അനാമിക ആ ഫോട്ടോയില്‍ ഉണ്ടോ. അവര്‍ക്കെന്ത് സംഭവിച്ചു.
അവസാനം ഓജോ ബോര്‍ഡ് കളിക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ നിഴലുകള്‍ ജനലില്‍ കാണുന്നുണ്ട് – ഒന്നില്‍ കൂടുതല്‍ ആത്മാക്കളുടെ സാന്നിധ്യം.
We are coming എന്ന സന്ദേശവും.
*വീടും ചതുപ്പും –
അവര്‍ താമസിക്കുന്ന വീട്, അതിനടുത്തുള്ള ചതുപ്പ് നിലം. ഒറ്റപെട്ട പോലെ ഒരു സ്ഥലത്ത് അല്ലെ ആ വീട്. അതിനു പുറകില്‍ ചതുപ്പും.
DJ ബാബു തന്റെ വീട്ടിലിരുന്നു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വരാത്ത ആത്മാവ്, നമ്മുടെ വീട്ടില്‍ വന്നു.
അനാമിക അതിഥി ആണോ ആതിഥെയ ആണോ..??
*റെയില്‍വേ ട്രാക്കും മുനിയാണ്ടിയും ഡേവിഡും മറ്റേ വീടും –
ഇവരൊക്കെ ആരാന്ന് ഒരു പിടിത്തോം ഇല്ല. അനാമികക്ക് ആ വീടും നമ്മടെ വീടും ആയി ഉള്ള ബന്ധവും.
മുനിയപ്പ തമിഴനാവും, ഡേവിഡ് ക്രിസ്ത്യനും, അപ്പോ അവര്‍ ഒരു ഫാമിലി അല്ലായിരിക്കും. ഫാമിലി ഫോട്ടോയില്‍ ഉള്ള ആര്‍ക്കും ഈ പേരുകള്‍ വരാന്‍ സാധ്യത ഇല്ല. അപ്പോ അവരും ഇവരും ആയി എന്തേലും ബന്ധം കാണും.
*കഞ്ചാവ് –
ഇതൊക്കെ ഇവന്മാര്‍ക്ക് കഞ്ചാവ് മൂത്ത് തോന്നുന്ന ആണോ ഇനി….
ഏതെങ്കിലും മൂത്ത സാധനം അടിച്ചു കിളി പോയ ആളാണോ സിനു സോളോമന്‍.
*അനാമിക –
ആരാ എന്താന്നൊക്കെ അവിടെ നിക്കട്ടെ, അനാമിക എന്നാല്‍ നാമമില്ലാത്തവള്‍ (പേരില്ലാത്തവള്‍), അതും വല്ല ബ്രില്ലിയന്‍സും ആണോ ??
ഇനി ‘ഡിമോണ്ടി കോളനി’ ആണോ ‘പിസ’ ആണോന്ന് കാത്തിരുന്നു കാണാം..

2007ല്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ വളരെ സ്വാഭാവികമായ കഥാപരിസരവും അപ്രതീക്ഷിതമായി സംഭവിക്കുന്ന ഹൊറര്‍ അനുഭവങ്ങളുമാണ് സിനിമയെ ആകര്‍ഷകമാക്കുന്നത്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രമുഖര്‍ക്ക് പുറമെ വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും മറ്റും ശ്രദ്ധേയരായ നത്ത് അബിന്‍ ജോര്‍ജ്ജ്, ജഗദീഷ്‌കുമാര്‍ തുടങ്ങി ഒരുപിടി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. സുഷിന്‍ ശ്യാം ഒരുക്കിയ സംഗീതമാണ് രോമാഞ്ചം എന്ന സിനിമയുടെ നട്ടെല്ല്. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത് കിരണ്‍ദാസാണ്.