സ്വാതി റെഡ്ഢി വിവാഹ ബന്ധം വേർപ്പെടുത്തുന്നു ? വിശദീകരണവുമായി താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

സ്വാതി റെഡ്ഢി വിവാഹ ബന്ധം വേർപ്പെടുത്തുന്നു ? വിശദീകരണവുമായി താരം

swathy-reddy

താൻ വിവാഹയോചിതയാകുന്നു എന്ന വാർത്തയിൽ പ്രതികരിച്ച് സ്വാതി റെഡ്ഢി, സ്വാതി തന്റെ ഇൻസ്റ്റാഗ്രാമിൽ നിന്നും ഭർത്താവിനോടൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു, അതിനു പിന്നാലെ ആണ് താരം വിവാഹ ബന്ധം വേർപ്പെടുത്തുന്നു എന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ആ വാർത്തകൾക്ക് മറുപടി നൽകി താരം എത്തിയിരിക്കുകയാണ്, മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്താണ് ഊഹാപോഹങ്ങള്‍ക്ക് നടി വിരാമമിട്ടത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളെല്ലാം ആര്‍കൈവിലേക്ക് മാറ്റിയതാണ് പുതിയ വിഡിയോയില്‍ കാണിക്കുന്നത്.

Swathi-Reddy

2012ല്‍ ഇന്‍സ്റ്റഗ്രാമില്‍ ആദ്യം അപ്‌ലോഡ് ചെയ്ത ഫോട്ടോ അടക്കം ആര്‍കൈവിലേക്ക് മാറ്റിയിരിക്കുന്നത് നടി വിഡിയോയിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്. ‘ഹാരിപോര്‍ട്ടര്‍’ സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള സംഭാഷണമായിട്ടാണ് വിഡിയോയുടെ അടിക്കുറിപ്പ്.’കം ആന്‍ഡ് ഗോ റൂം, ഈ മുറിക്കുള്ളില്‍ ആവശ്യമുള്ളപ്പോള്‍ മാത്രമാണ് കയറാന്‍ സാധിക്കുക.

Swathi-Reddy-New-Images-

നമ്മുടെ സാധനങ്ങളൊക്കെ അവിടെ തന്നെ ഉണ്ടാകും. ചിലപ്പോള്‍ ഉണ്ടാകില്ല. കയറുന്ന ആളുടെ ആവശ്യത്തിന് അനുസരിച്ച്‌ റൂമിലുള്ള സാധനങ്ങള്‍ പ്രത്യക്ഷപ്പെടും’.സ്വാതി കുറിച്ചു. 2018 ൽ ആയിരുന്നു സ്വാതിയുടെ വിവാഹം, അഞ്ചു വർഷത്തെ പ്രണയതിനു ശേഷം ആണ് രണ്ടുപേരും വിവാഹിതർ ആയത്, സ്വാതിയുടെ ഭർത്താവ് പൈലറ്റ് ആണ്.

Trending

To Top
Don`t copy text!