ഒരാൾ അടുത്ത് വരുമ്പോൾ തന്നെ നമുക്കറിയാൻ പറ്റും അയാളുടെ ഉദ്ദേശം എന്താണ് എന്ന്!

സിനിമ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന മോശം സാഹചര്യങ്ങളെ കുറിച്ചും മീ ടൂ വിനെ കുറിച്ചും ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് ശ്വേതാ മേനോൻ. മീ ടൂ വിനെ കുറിച്ച് ശ്വേതാ പറയുന്നത് ഇങ്ങനെ, സിനിമ…

swetha menon about film

സിനിമ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന മോശം സാഹചര്യങ്ങളെ കുറിച്ചും മീ ടൂ വിനെ കുറിച്ചും ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് ശ്വേതാ മേനോൻ. മീ ടൂ വിനെ കുറിച്ച് ശ്വേതാ പറയുന്നത് ഇങ്ങനെ, സിനിമ മേഖലയിൽ സ്ത്രീകൾ പല തരത്തിൽ ഉള്ള ചൂഷണങ്ങളും നേരിടുന്നുണ്ട് എന്നത് സത്യമായ കാര്യം ആണ്. എന്നാൽ പ്രതികരിക്കേണ്ട ഇടത്ത് അപ്പോൾ തന്നെ പ്രതികരിക്കണം, അല്ലാദി കുറെ നാളുകൾക്ക് ശേഷം മീ ടൂ എന്ന് പറഞ്ഞു പ്രതികരിക്കുന്നതിൽ ഒരു കാര്യവും ഇല്ല. എനിക്ക് പുറത്ത് ഇത് പോലെ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഞാൻ അപ്പോൾ തന്നെ അതിനോടൊക്കെ പ്രതികരിക്കാറുണ്ട്. അങ്ങനെ പ്രതികരിച്ച കുറെ സംഭവങ്ങൾ വാർത്ത ആയിട്ടും ഉണ്ട്. നമ്മൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആരെങ്കിലും പെരുമാറിയാൽ അതിനോട് അപ്പോൾ തന്നെ പ്രതികരിക്കണം. അല്ലാതെ നാളുകൾക്ക് ശേഷം മീ ടൂ എന്ന് പറഞ്ഞു അതൊക്കെ പറയുന്നതിൽ ഒരു കാര്യവും ഇല്ല.

കുറെ ഭാഷ സിനിമകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. എല്ലാം വ്യത്യസ്ത സാഹചര്യങ്ങളിൽ. എന്നാൽ ഒരിക്കലും എനിക്ക് സിനിമയിൽ നിന്ന് ഇത്തരത്തിൽ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ആളുകൾക്ക് ഒരു പക്ഷെ എന്നെ കാണുമ്പോൾ പല വികാരങ്ങളും ഉണ്ടായേക്കാം. എന്നാൽ ഒരാളിൽ നിന്നും ഒരു തരത്തിൽ ഉള്ള ഉപദ്രവും ഞാൻ ഇത് വരെ നേരിട്ടിട്ടില്ല. അതിനു ഒരു പക്ഷെ ഒരു പ്രധാന കാരണം ഷൂട്ടിങ് കഴിഞ്ഞാൽ പിന്നെ എന്നെ ആ ലൊക്കേഷനിൽ കാണാൻ കഴിയില്ല എന്നതായിരിക്കാം. എനിക്ക് ഒപ്പം എപ്പോഴും എന്റെ മേക്കപ്പ്, ഹെയർ ഡ്രസ്സിങ്ങി ചെയ്യുന്നവർ കാണും. എന്റെ കൂക്കും കൂടെ തന്നെ കാണും. ഇവർ ഇപ്പോഴും എനിക്കൊപ്പം ഉള്ളത് കൊണ്ടാകാം ഒരു തരത്തിലെ ഒരു ഉപദ്രവവും എനിക്ക് ആരിൽ നിന്നും ഉണ്ടാകാഞ്ഞത്. എന്നെ അറിയാവുന്നവർക്ക് നന്നായി അറിയാം എനിക്ക് ഇഷ്ടമില്ലാത്തത് എന്ത് കണ്ടാലും ഞാൻ പ്രതികരിക്കുമെന്ന്. പ്രതികരിച്ച് കഴിഞ്ഞാൽ പിന്നെ അതും പറഞ്ഞു ഇരിക്കില്ല എന്നും.

നിരവധി സിനിമകളിൽ കൂടി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് ശ്വേതാമേനോൻ. ശ്വേത ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപെടുന്നതായിരുന്നു, നടി മാത്രമല്ല മികച്ചൊരു അവതാരക കൂടിയാണ് ശ്വേതാമേനോൻ.