കളിമണ്ണിന് മുന്‍പ് തന്നെ പ്രസവം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു!!! മകളെ എല്ലാം കാണിയ്ക്കും-ശ്വേത മേനോന്‍

മലയാള സിനിമയിലെ ശ്രദ്ധേയ താരമാണ് ശ്വേത മേനോന്‍. നടിയും മോഡലും അവതാരകയുമെല്ലാമായി താരം കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ഗ്ലാമറസ് വേഷങ്ങളും ശ്വേത മേനോന്‍ ചെയ്തിട്ടുണ്ട്. നടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ…

മലയാള സിനിമയിലെ ശ്രദ്ധേയ താരമാണ് ശ്വേത മേനോന്‍. നടിയും മോഡലും അവതാരകയുമെല്ലാമായി താരം കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ഗ്ലാമറസ് വേഷങ്ങളും ശ്വേത മേനോന്‍ ചെയ്തിട്ടുണ്ട്. നടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണ് 2011ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം. ഗ്ലാമറസ് റോളിലെത്തിയ ചിത്രം ഏറെ വിമര്‍ശത്തിനിടയാക്കിയിരുന്നു. പിന്നീട് മലയാളത്തില്‍ ശ്വേത ഒരു ബോള്‍ഡ് കഥാപാത്രമായിരുന്നു ബ്ലെസിയുടെ കളിമണ്ണിലേത്. ഈ ചിത്രവും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

2014ലാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമയില്‍ ശ്വേതയുടെ പ്രസവ രംഗവും ഉള്‍പ്പെടുത്തിയിരുന്നു. സിനിമയ്ക്ക് വേണ്ടി ശ്വേത പ്രസവം ഷൂട്ട് ചെയ്യാന്‍ സമ്മതിച്ചത് വലിയ രീതിയില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരുപാട് വിമര്‍ശനങ്ങളും നടി ഇതിന്റെ പേരില്‍ കേള്‍ക്കേണ്ടിവന്നിരുന്നു. ജനനത്തോടെ തന്നെ ശ്വേതയുടെ മകള്‍ സബൈനയും വൈറലായിരുന്നു.

ഇപ്പോഴിതാ, സിനിമയില്‍ അങ്ങനെ ഒരു രംഗം ചെയ്തതിനെ കുറിച്ചും മകളെ ആ രംഗം കാണിക്കുന്നതിനെ കുറിച്ചും തുറന്നുപറയുകയാണ് ശ്വേത. ആ സിനിമയില്‍ വളരെ കുറച്ചേ ഉള്ളു. യഥാര്‍ത്ഥ ജീവിതം അത്രയേ ഉള്ളു. പ്രസവം ഷൂട്ട് ചെയ്യണമെന്ന് ഞാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. കളിമണ്ണിന് മുന്‍പ് തന്നെ ഞാന്‍ ഭര്‍ത്താവിനോട് പ്രസവം ഷൂട്ട് ചെയ്യണമെന്നും എന്റെ കുഞ്ഞിനെ പ്രസവിക്കുന്നത് എനിക്ക് കാണണമെന്നും പറഞ്ഞിരുന്നു. ഇന്നല്ലെങ്കില്‍ നാളെ എന്റെ മകളെ അത് കാണിക്കും,

മക്കള്‍ വളര്‍ന്ന് മാതാപിതാക്കള്‍ ആകുമ്പോഴാണ് അച്ഛനമ്മമാരെ ബഹുമാനിക്കാന്‍ തുടങ്ങുക. അതുവരെ ധിക്കാരമായിരിക്കും അവരുടെ ഭാഗത്തുനിന്നുണ്ടാവുക. അതാണ് ഇപ്പോള്‍ എന്റെ മകളില്‍ കാണുന്നത്. മകളോട് പറയാറുണ്ട്, നിനക്ക് ഞാന്‍ ഒരു സാധനം വെച്ചിട്ടുണ്ടെന്ന്. അവള്‍ കണ്ടിട്ടുണ്ടെങ്കിലും പത്ത് വയസില്‍ മനസിലാകുന്നതേ അവള്‍ക്ക് ഇപ്പോള്‍ മനസിലായിട്ടുള്ളു എന്നും താരം പറയുന്നു.

എനിക്ക് ആദ്യമേ അറിയാമായിരുന്നു സിനിമയില്‍ എത്ര ഭാഗം വരുമെന്ന്. മുഴുവന്‍ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക് ഞങ്ങളുടെ അടുത്താണ്.
ബ്ലെസിയെ പോലെയൊരു സംവിധായകന്‍ ആണെങ്കില്‍ ഞാന്‍ ഇനിയും ഇനിയും ചെയ്യും. അത്ര കോണ്‍ഫിഡന്റ് ആണ് താന്‍ എന്നും ശ്വേത പറയുന്നു.

അതിന്റെ പേരില്‍ വന്ന വിമര്‍ശനങ്ങളോടും നടി പ്രതികരിച്ചു. എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവര്‍ അവരുടെ ലെവലില്‍ അല്ലേ സംസാരിക്കുക. അവര്‍ക്ക് അറിയില്ല അവര്‍ എന്താണ് വിചാരിക്കുന്നത് എന്ന്, അവര്‍ക്ക് കോമണ്‍ സെന്‍സ് ഉണ്ടെങ്കില്‍ അവര്‍ അങ്ങനെ വിചാരിക്കില്ലെന്നു താരം പറയുന്നു.

വിമര്‍ശകര്‍ ബ്ലെസി എന്ന സംവിധായകനെ കുറിച്ച് പോലും ചിന്തിക്കുന്നില്ല. ഇത്രയധികം ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയ ആളെ ബഹുമാനിക്കാതെയാണ് പറയുന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ലല്ലോ. നടക്കട്ടെ എന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.