സംഗീതം ഹൃദയത്തില്‍ നിന്ന് വരണം..! നഞ്ചിയമ്മയെ പിന്തുണച്ച് നടി ശ്വേതയും രംഗത്ത്!!

68-ാമത് ദേശീയ ചലച്ചിത്ര പുര്‌സാകരത്തില്‍ മികച്ച ഗായികയായി തിരഞ്ഞെടുത്ത നഞ്ചിയമ്മയ്ക്ക് എതിരെ വന്ന വിമര്‍ശനങ്ങളില്‍ പ്രതികരണം അറിയിച്ച് കൂടുതല്‍ പേര്‍ രംഗത്ത് വരികയാണ്. ഗായകന്‍ ലിനു ലാല്‍ നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് കൊടുത്തതിന് എതിരെ വിമര്‍ശനം…

68-ാമത് ദേശീയ ചലച്ചിത്ര പുര്‌സാകരത്തില്‍ മികച്ച ഗായികയായി തിരഞ്ഞെടുത്ത നഞ്ചിയമ്മയ്ക്ക് എതിരെ വന്ന വിമര്‍ശനങ്ങളില്‍ പ്രതികരണം അറിയിച്ച് കൂടുതല്‍ പേര്‍ രംഗത്ത് വരികയാണ്. ഗായകന്‍ ലിനു ലാല്‍ നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് കൊടുത്തതിന് എതിരെ വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് സംഗീതത്തിന് പുറത്തുള്ള വിവിധ മേഖലയില്‍ ഉള്ളവരും ഇപ്പോള്‍ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുന്ന്. ‘ഔപചാരിക പരിശീലനമുള്ള ഗായകര്‍ക്ക് മാത്രമേ മികച്ച പ്രകടനം നടത്താന്‍ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണെന്ന്

ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നടി ശ്വേതമേനോന്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇവര്‍ നഞ്ചിയമ്മയ്ക്കുള്ള പിന്തുണ അറിയിച്ച് രംഗത്ത് എത്തിയത്. ‘ഔപചാരിക പരിശീലനമുള്ള ഗായകര്‍ക്ക് മാത്രമേ മികച്ച പ്രകടനം നടത്താന്‍ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണ്. ഔപചാരിക പരിശീലനമൊന്നും ഇല്ലാതിരുന്നിട്ടും, കിഷോര്‍ ദായും എസ്പിബിയും എക്കാലത്തെയും മികച്ച ഗായകരായി മാറി… ശ്വേത മേനോന്‍ കുറിച്ചു.

സംഗീതം ഹൃദയത്തില്‍ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചിയമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തു എന്നും ശ്വേത പങ്കുവെച്ച കുറിപ്പിലൂടെ താരം പ്രതികരിച്ചു. 68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡ് നേടിയ നഞ്ചമ്മയ്ക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.. എന്ന് കൂടി ചേര്‍ത്താണ് ശ്വേത നഞ്ചിയമ്മയുടെ ഫോട്ടോകളും ഒപ്പം ചേര്‍ത്ത് കുറിപ്പ് പങ്കുവെച്ചത്.

nanjamma

അല്‍ഫോണ്‍സ് ജോസഫ്, ഹരീഷ് ശിവരാമകൃഷ്ണന്‍, ബിജിബാല്‍ തുടങ്ങിവരും ഇതിനോടകം നഞ്ചിയമ്മയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. നഞ്ചിയമ്മയെ ഒരുപാട് ഇഷ്ടമാണ്.. എന്നാല്‍ അവര്‍ക്ക് തന്നെ ആയിരുന്നോ ഈ പുര്‌സകാരം കൊടുക്കേണ്ടിയിരുന്നത്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത് എന്നും ലിനു ലാല്‍ ചോദിച്ചിരുന്നു.