നക്ഷത്രം പോലെ തിളങ്ങുക ഉണ്ണി…! നിന്റെ ബിഗ് സ്‌ക്രീന്‍ യാത്ര പുതിയ ഉയരങ്ങളിലേക്ക്!! ശ്വേതാ മേനോന്‍

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മാളികപ്പുറം. തിയ്യേറ്ററിലെത്തി 40ാം ദിവസം തന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രവും താരത്തിന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവുമായി മാറിയിരിക്കുകയാണ് മാളികപ്പുറം. സിനിമയുടെ വന്‍ വിജയത്തില്‍ ഉണ്ണി മുകുന്ദന് നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമാണ്. ഇപ്പോഴിതാ നടി ശ്വേതാ മേനോനും ഉണ്ണിയ്ക്ക് അഭിനന്ദവുമായി എത്തിയിരിക്കുകയാണ്.

100 കോടി കടന്ന മാളികപ്പുറത്തിന്റെ അഭൂതപൂര്‍വമായ വിജയത്തിന് എന്റെ പ്രിയപ്പെട്ട ഉണ്ണിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! നിന്റെ അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും ഫലമുണ്ടായി. ഈ വിജയം നിന്റെ ബിഗ് സ്‌ക്രീന്‍ യാത്രയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. നിന്റെ ഭാവി ഉദ്യമങ്ങളില്‍ എല്ലാവിധ ആശംസകളും നേരുന്നു. നീ തിളങ്ങിക്കൊണ്ടിരിക്കട്ടെ. ഒരു നക്ഷത്രം പോലെ തിളങ്ങുക, ഉണ്ണി!’ എന്നാണ് ശ്വേത മോനോന്‍ അഭിനന്ദിച്ച് കുറിച്ചത്.

സിനിമയ്ക്കപ്പുറം രാഷ്ട്രീയയ സാമൂഹിക മേഖലകളില്‍ നിന്നുള്ളവരെല്ലാം ചിത്രത്തിനെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴും നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കറാണ് മാളികപ്പുറംസംവിധാനം ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക സ്വീകാര്യതയേറിയതോടെതമിഴ്, കന്നഡ, തെലുങ്കിലേക്കും മൊഴിമാറ്റി എത്തിയിരുന്നു. അതിനും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശത്തെ പ്രേക്ഷകരില്‍ നിന്നും വന്‍ സ്വീകരണമാണ് മാളികപ്പുറത്തിന് ലഭിച്ചത്.

‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു’ എന്ന് എല്ലാവര്‍ക്കും നന്ദിയറിയിച്ച് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Previous articleഎന്റെ ബുദ്ധിമുട്ടു കാലത്തെ എന്റെ തുണ ആ വ്യക്തി ആയിരുന്നു എം ജി ശ്രീകുമാർ 
Next articleഉണ്ണി എന്നും എനിക്ക് സഹോദരനെ പോലെയാണ്! സീക്രട്ട് ഏജന്റും സന്തോഷ് വര്‍ക്കിയും ഒരുമിച്ച് എത്തിയതില്‍ ബാല