സ്വന്തമായി പ്രശ്‌നങ്ങളെ നേരിടാന്‍ ശ്രമിക്കണം. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഉചിതമല്ല, ശ്വേത മേനോന്‍

മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയത് അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടിയാണ് ശ്വേത മേനോന്‍. പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങിയ ശ്വേതാ മേനോന്‍ ബോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ…

മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയത് അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടിയാണ് ശ്വേത മേനോന്‍. പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങിയ ശ്വേതാ മേനോന്‍ ബോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങളും നിലപാടുകളും പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. മലയാള സിനിമയിലെ വനിതകളുടെ സംഘടന ആയ ഡബ്ല്യൂസിസിയെ കുറിച്ചും താരം തുറന്ന് പറഞ്ഞു.

ശ്വേതയുടെ വാക്കുകള്‍,

ഡബ്ല്യുസിസി എന്ന സംഘടന വരുന്നതിന് മുന്നേ മലയാള സിനിമയില്‍ ഉള്ള ആളാണ് ഞാന്‍. ഡബ്ല്യുസിസി സംഘടന രൂപീകരിക്കുന്നതിന് മുമ്പും മലയാള സിനിമയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിച്ചിരുന്നല്ലോ, അപ്പോള്‍ ഒക്കെ ഓരോരുത്തരും സ്വന്തം നിലയ്ക്കാണ് പ്രശ്‌നങ്ങള്‍ക്ക് എതിരെ പൊരുതിയത്. എനിക്ക് ഒരു പ്രശ്‌നം വന്നാല്‍ അത് ഞാന്‍ സ്വയം നേരിടും. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ തന്നെയാണ് മുന്നിലേക്ക് ചെയ്യുകയെന്നും അതുകൊണ്ട് വനിത സംഘടനകളെ പിന്തുണച്ചോ എതിര്‍ത്തോ ഒന്നും പറയുന്നില്ല. ഡബ്ല്യുസിസി പോലെയുള്ള വനിത സംഘടന ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. അത് സംഘടന രൂപീകരിച്ചവരോട് ചോദിക്കേണ്ട ചോദ്യമാണ്.
എല്ലാ മേഖലകളിലും പ്രശ്‌നങ്ങള്‍ കാണും. സിനിമ എന്നല്ല, എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ട്. പ്രശ്‌നങ്ങളെ നമ്മള്‍ എങ്ങനെ നോക്കിക്കാണുന്നു, എങ്ങനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം. സ്വന്തമായി പ്രശ്‌നങ്ങളെ നേരിടാന്‍ ശ്രമിക്കണം. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഉചിതമല്ല.