Film News

മമ്മൂക്കക്കൊപ്പം ഒരു ക്യാമെറ സെൽഫി; തന്റെ ആഗ്രഹം സഫലമാക്കി ഫോട്ടോഗ്രാഫർ ശ്യാം ബാബു

syam-babu

മെഗാസ്റ്റാർ മമ്മൂക്കൊപ്പം ഒരു ഫോട്ടോഷൂട്ട് നടത്തുക എന്നത് ഏതൊരു ഫോട്ടോഗ്രാഫറുടെയും ആഗ്രഹമാണ്, തന്റെ ആ ആഗ്രഹം പൂർത്തീകരിച്ചിരിക്കുകയാണ് ’വനിത’യുടെ സീനിയർ ഫോട്ടോഗ്രാഫർ ശ്യാം ബാബു, ഒപ്പം മറക്കുവാൻ കഴിയാത്ത കുറെ നല്ല നിമിഷങ്ങളും ശ്യാമിന് കിട്ടി. ഒരിക്കലും മറക്കുവാൻ സാധികാത്ത കുറെ നല്ല അനുഭവങ്ങൾ ശ്യാമിന് നൽകി കൊണ്ടാണ് മമ്മൂക്ക സ്റ്റുഡിയോയുടെ പടിയിറങ്ങിയത്.

നാലു സുന്ദരികളും മമ്മൂക്കയും… “ജൂൺ രണ്ടാം ലക്കം വനിതയ്‌ക്ക് വേണ്ടിയായിരുന്നു സ്‌പെഷ്യൽ കവർഷൂട്ട് , മമ്മൂക്കയ്‌ക്കൊപ്പം സുന്ദരികളായ നാലു യുവതാരങ്ങൾ. നടിമാരായ അനു സിത്താര, അദിതി രവി, ദുർഗ്ഗ, മാളവിക.

syam babu

രണ്ടു കിലോ ഭാരമുള്ള ക്യാമെറയിൽ ചിത്രങ്ങൾ എടുത്ത ശേഷം തന്റെ ആഗ്രഹം ശ്യാം പുറത്തെടുത്തു. മമ്മൂക്കക്കൊപ്പം ഒരു സെൽഫി, സെല്ഫിയെടുക്കുവാൻ ഫോൺ പുറത്തെടുത്തപ്പോൾ മമ്മൂക്ക അത് വിലക്കി, നമുക്ക ക്യാമെറയിൽ തന്നെ എടുക്കാം. ഒരു പ്രൊഫഷണൽ ക്യാമറയുടെ ഭാരം നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഏകദേശം രണ്ടു കിലോയോളം വരുംബ്‌ളർ ആകാതെ പിക്ച്ചർ ക്വാളിറ്റി കിട്ടണമെങ്കിൽ ട്രൈപോഡ് ഉപയോഗിക്കേണ്ടി വരും. എന്നാൽ മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു എന്ന് ശ്യാം പറയുന്നു.

ഇടതു കൈയിൽ ക്യാമറ പുഷ്പം പോലെ പിടിച്ച് തന്നെ ചേർത്ത് നിർത്തി തുരുതുരാ ചിത്രങ്ങൾ മമ്മൂക്ക എടുത്തു എന്ന് ശ്യാം പറയുന്നു, അപ്പോൾ സന്തോഷം കൊണ്ട് തന്റെ ഹൃദയത്തിനും ഭാരം തോന്നി എന്ന് ശ്യാം ബാബു പറയുന്നു.

Trending

To Top