‘സുശാന്ത് വിഷാദരോഗി’; ഫ്‌ളിപ്കാര്‍ട്ടിലെ ടീ ഷര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ആരാധകര്‍

ഫ്‌ലിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമിലെ ഒരു ടി-ഷര്‍ട്ട് സോഷ്യല്‍ മീഡിയയെ രോഷാകുലരാക്കിയിരിക്കുകയാണ്. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ചിത്രത്തിനൊപ്പം ‘വിഷാദം മുങ്ങിമരിക്കുന്നത് പോലെയാണ്’ എന്ന അടിക്കുറിപ്പോടെ പുരുഷന്മാര്‍ക്കുള്ള വെളുത്ത ടി-ഷര്‍ട്ട്. ടി ഷര്‍ട്ടിലെ…

ഫ്‌ലിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമിലെ ഒരു ടി-ഷര്‍ട്ട് സോഷ്യല്‍ മീഡിയയെ രോഷാകുലരാക്കിയിരിക്കുകയാണ്. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ചിത്രത്തിനൊപ്പം ‘വിഷാദം മുങ്ങിമരിക്കുന്നത് പോലെയാണ്’ എന്ന അടിക്കുറിപ്പോടെ പുരുഷന്മാര്‍ക്കുള്ള വെളുത്ത ടി-ഷര്‍ട്ട്. ടി ഷര്‍ട്ടിലെ സന്ദേശം സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന് സൂചിപ്പിച്ചതില്‍ അസ്വസ്ഥരായ ആരാധകര്‍ ഫ്‌ലിപ്പ്കാര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

അന്തരിച്ച നടന്‍ വിഷാദരോഗിയല്ലെന്നും പകരം അദ്ദേഹത്തെ കൊലപ്പെടുത്തിയത് ‘ബോളിവുഡ് മാഫിയ’യാണെന്നും ഈ ചിത്രം പങ്കിട്ട് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. ഈ ടീഷര്‍ട്ട് പിന്‍വലിച്ച് ഫ്‌ളിപ്കാര്‍ട്ട് മാപ്പ് പറയണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ‘സുശാന്തിന്റെ ദാരുണമായ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. നീതിക്ക് വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കും.

698434-675845-sushant-singh-rajput-042618

ഈ ഹീനമായ പ്രവൃത്തിയില്‍ ഫ്‌ലിപ്കാര്‍ട്ട് ലജ്ജിക്കണം, ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മാപ്പ് പറയണമെന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് എന്ത് വില കുറഞ്ഞ മാര്‍ക്കറ്റിംഗ് ആണ്?’ ഫ്‌ലിപ്പ്കാര്‍ട്ട് ബഹിഷ്‌കരിക്കുക’ എന്ന ഹാഷ്ടാഗോടെയാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തത്. സ്വയം പ്രതിരോധിക്കാന്‍ ഈ ലോകത്തില്‍ ഇല്ലാത്ത ഒരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു.