ഞാൻ കല്യാണം കഴിക്കാഞ്ഞതിന്റെ കാരണം അജയ് ദേവ്ഗൺ, തുറന്നു പറഞ്ഞു തബു!

ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷ സിനിമകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് തബു. മലയാളത്തിൽ നാല് ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും നിരവധി മലയാളി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് ആ ചിത്രങ്ങൾ തന്നെ…

Tabu about Ajay Devgn

ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷ സിനിമകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് തബു. മലയാളത്തിൽ നാല് ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും നിരവധി മലയാളി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് ആ ചിത്രങ്ങൾ തന്നെ ധാരാളം ആയിരുന്നു. 49 വയസുകാരിയായ താബു എന്നാൽ ഇത് വരെ വിവാഹിതയായില്ല. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഇതിന്റെ കാരണം തുറന്നു പറയുകയാണ് തബു. തബു പറഞ്ഞത് ഇങ്ങനെ,

Tabu
Tabu

ഞാനും അജയ് ദേവ്ഗണും കസിൻ സമീർ ആര്യനും ചെറുപ്പം മുതൽ തന്നെ ഒന്നിച്ചു കളിച്ചു വളർന്ന സുഹൃത്തുക്കൾ ആണ്. കൗമാരകാലം ആയപ്പോഴേക്കും എന്റെ ബോഡി ഗാർഡിന്റെ പണി കൂടി ഇവർ ഏറ്റെടുത്ത്. ആ കാലത്തൊക്കെ ഞാൻ എവിടെങ്കിലും പോകുവാണെങ്കിൽ ഇവർ ഞാൻ അറിയാതെ എന്റെ പിന്നാലെ വരുമായിരുന്നു. ഏതെങ്കിലും ആൺകുട്ടി എന്റെ പുറകെ നടക്കുന്നത് കണ്ടാലോ എന്നെ ശല്യം ചെയ്യുന്നത് കണ്ടാലോ ഇവർ അവനെ വളഞ്ഞിട്ട് അടിക്കുകയും ഭീക്ഷണി പെടുത്തുകയും ചെയ്യുമായിരുന്നു. അത് കൊണ്ട് തന്നെ ആ സമയത്ത് ആൺകുട്ടികൾക്ക് എന്നെ കുറച്ച പേടി കൂടി ആയിരുന്നു. അധികം എന്നെ ശല്യം ചെയ്യാനോ എന്റെ പുറകെ വരാനോ അവർ തുനിഞ്ഞിരുന്നില്ല.
Ajay Devgan
Ajay Devgan

ഞാൻ വിവാഹം കഴിക്കാഞ്ഞത് ഈ കാരണങ്ങൾ കൊണ്ടൊക്കെ ആണെന്നാണ് തബു ഇപ്പോൾ പറഞ്ഞത്. താന്‍ അന്നൊക്കെ എന്താണ് ചെയ്തത് എന്നോർത്ത് ഇപ്പോൾ അജയ് ദേവ്ഗണിന് വേണമെങ്കില്‍ ഒന്നു പശ്ചാതാപിയ്ക്കാം.ഇടയ്ക്ക് ഞാൻ തമാശയ്ക്ക് അജയ് യോട് പറയാറുണ്ട് എനിക്ക് വേണ്ടി ഒരു ചെറുക്കനെ കണ്ടുപിടിക്കാൻ. ഇപ്പോൾ ആണെങ്കിലും ഷൂട്ടിങ് സെറ്റിൽ അജയ് ഉണ്ടെകിൽ എനിക്ക് അവിടെ വല്ലാത്ത ഒരു സുരക്ഷിതത്വം അനുഭവപ്പെടും. അവൻ ഇന്നും എനിക്ക് എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ്. തബു പറഞ്ഞു.