തന്റെ മനോഭാവം മാറി, ഇനി അത്തരം സിനിമകള്‍ ചെയ്യില്ലെന്ന് തമന്ന

തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയ സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷാ സിനിമകളില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയയാളാണ്. ഗ്ലാമറസ് വേഷങ്ങളിലും ഡാന്‍സുകളിലും തിളങ്ങിയ താരം ഇനി അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് തുറന്നു പറഞ്ഞു.

tamannah

സിനിമകളില്‍ സുന്ദരിയായ നായികയെ കാണുന്നത് ഞാനും ആസ്വദിച്ചിരുന്നു , അത്തരത്തിലുള്ള സിനിമകള്‍ താനും ചെയ്തിട്ടുണ്ടെന്ന് നടി പറഞ്ഞു. 17 വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയില്‍ തുടരുന്ന നടി എന്ന നിലയില്‍ ഇപ്പോള്‍ സിനിമകളോടുള്ള തന്റെ മനോഭാവം മാറിയതായാണ് താരം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

TAMANNAH BHATIA (3)

‘മുന്‍പ് ഞാന്‍ ചെയ്തത് തന്നെ ആവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ക്കായി എഴുതിയ വേഷങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അതൊക്കെ പ്രണയിനി ആയോ, അല്ലെങ്കില്‍ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്ന ഘടകമായോ ആയിരുന്നു.tamannah

അതും നല്ലതാണ്. ഞാനും ഒരു സിനിമാ ആസ്വാദകയാണ്. സിനിമയില്‍ ഒരു സുന്ദരിയായ മുന്‍നിര നായികയെ കാണാന്‍ ഞാനും ഇഷ്ടപ്പെടുന്നു’, എന്നും തമന്ന പറയുന്നു. ‘ബബ്‌ലി ബൗണ്‍സര്‍’ എന്ന ചിത്രമാണ് തമന്നയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.

Previous article‘വളരെ മോശം സേവനം, ജീവിതത്തില്‍ ഇനി ഒരിക്കലും കയറില്ല’!!വിമാനത്തില്‍ നിന്നും നേരി ദുരനുഭവം പറഞ്ഞ് നസ്രിയ
Next articleജീവിതത്തിലെ പുതിയ പ്രകാശം! കുഞ്ഞ് ഉടന്‍ എത്തുമെന്ന് ബിപാഷയും കരണും