വിവാഹത്തിനൊരുങ്ങി തമന്ന, വിവാഹം നടക്കുന്നത് കൊട്ടാരത്തിൽ വെച്ച്!

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് തമന്ന, നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു, നിരവധി ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപെട്ടു, നിരവധി ആരാധകരാണ് തമന്നക്ക് ഉള്ളത്, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും തമന്ന…

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് തമന്ന, നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു, നിരവധി ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപെട്ടു, നിരവധി ആരാധകരാണ് തമന്നക്ക് ഉള്ളത്, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും തമന്ന അഭിനയിച്ച് കഴിഞ്ഞു. വളരെ പെട്ടന്ന് ആണ് തമന്ന തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇടയിൽ ഇടം നേടിയത്. ഇന്ന് വലിയ താരമൂല്യം ഉള്ള നായികയാണ് താരം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ആണ് താരം തിളങ്ങി നിൽക്കുന്നത്. തമന്നയുടെ വിവാഹം എന്ന പേരിൽ പലതരത്തിലുള്ള ഗോസിപ്പുകൾ ആണ് പാപ്പരാസികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതിൽ ഒന്നും ഒരു സത്യവും ഇല്ലായെന്ന് താരം തന്നെ തെളിയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ തമന്ന പങ്കുവെച്ച ചില ചിത്രങ്ങൾ കണ്ടു അതിശയത്തിൽ ആണ് ആരാധകർ.

വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഒരു ആഡംബര കൊട്ടാരത്തിൽ വെച്ചുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറിനു തന്നെ ലക്ഷങ്ങൾ ആണ് കൊട്ടാരത്തിന്റെ വാടക. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകൾ കഴിയുമ്പോൾ കൊട്ടാരത്തിന് മാത്രം കോടികൾ ആയിരിക്കും ചിലവാക്കുന്നത്. കയ്യിൽ മെഹന്ദി അണിഞ്ഞുകൊണ്ട് ചിത്രങ്ങൾക്ക് പോസ്സ് ചെയ്യുന്ന ചിത്രം ആണ് തമന്ന ആദ്യം ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചത്. ഇത് കണ്ടു ആദ്യം താരത്തിന്റെ വിവാഹം ആണെന്നാണ് ആരാധകരിൽ പലരും തെറ്റിദ്ധരിച്ചത്. എന്നാൽ തന്റെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് പങ്കുടുക്കുന്നതിന്റെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

തന്റെ അടുത്ത സുഹൃത്തിന്റെ വിവാഹം ആണ് എന്ന് തമന്ന പങ്കുവെച്ച പിന്നീടുള്ള ചിത്രത്തിൽ നിന്ന് ആരാധകർക്ക് മനസ്സിലായി. ഒഹാലിയ തന്‍വീര്‍ ഖാന്‍ എന്ന താരത്തിന്റെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിനായി ജയ്‌പൂരിൽ എത്തിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.