തെന്നിന്ത്യൻ താരം തമന്നയുടെ മാതാപിതാക്കൾക്ക് കൊറോണ സ്ഥിതീകരിച്ചു, തമന്നയുടെ അവസ്ഥ

തെന്നിന്ത്യൻ താരം തമന്നയുടെ മാതാപിതാക്കൾക്ക് കൊറോണ സ്ഥിതീകരിച്ചു, തമന്ന തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. മാതാപിതാക്കൾക്ക് രോഗലക്ഷണം കാണിച്ചതിനെ തുടന്ന് നടത്തിയ ടെസ്റ്റിൽ ആണ് കൊറോണ പോസിറ്റീവ് ആണെന്ന് അറിയുവാൻ സാധിച്ചത്. തനിക്ക്…

തെന്നിന്ത്യൻ താരം തമന്നയുടെ മാതാപിതാക്കൾക്ക് കൊറോണ സ്ഥിതീകരിച്ചു, തമന്ന തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. മാതാപിതാക്കൾക്ക് രോഗലക്ഷണം കാണിച്ചതിനെ തുടന്ന് നടത്തിയ ടെസ്റ്റിൽ ആണ് കൊറോണ പോസിറ്റീവ് ആണെന്ന് അറിയുവാൻ സാധിച്ചത്. തനിക്ക് മറ്റു കുടുംബാംഗങ്ങൾക്കും ജോലിക്കാർക്കും നെഗറ്റീവ് ആണെന്നും തമന്ന അറിയിച്ചു. കോവിഡ് ലോക്ഡൗണ്‍ മുതല്‍ മുംബൈയിലെ വസതിയിലാണ് തമന്നയും കുടുംബവും താമസിച്ചത്.

tamannah

എന്റെ മാതാപിതാക്കള്‍ക്ക് ഈ വാരാന്ത്യത്തില്‍ കോവിഡ് 19 ന്റെ നേരിയ ലക്ഷണങ്ങള്‍ കണ്ടതോടെ മുന്‍കരുതലിന്റെ ഭാഗമായി വീട്ടിലെ എല്ലാവരും ഉടനടി പരിശോധനയ്ക്ക് വിധേയരായി. ഇപ്പോള്‍ ഫലങ്ങള്‍ വന്നു, നിര്‍ഭാഗ്യവശാല്‍ എന്റെ മാതാപിതാക്കള്‍ക്ക് പൊസിറ്റീവായി. ഈ അവസ്ഥയില്‍ ഞങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ്. എനിക്കും കുടുംബാഗംങ്ങള്‍ക്കും വീട്ടു ജോലിക്കാര്‍ക്കും കോവിഡ് നെഗറ്റീവാണ്. ദൈവത്തിന്റെ കൃപയാല്‍ അവര്‍ നന്നായി തുടരുന്നു, നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അവരെ വീണ്ടെടുക്കലിന്റെ പാതയിലേക്ക് നയിക്കും.’-തമന്ന കുറിച്ചു.

കഴിഞ്ഞ 15 വർഷമായി തെന്നിന്ത്യയിലും ബോളിവുഡിലുമായി നിറഞ്ഞുനിൽക്കുന്ന താരമാണ് തമന്ന ഭാട്യ.ഒന്നര പതിറ്റാണ്ടായി 50 ലധികം സിനിമകളിൽ തമന്ന അഭിനയിച്ചിട്ടുണ്ട്.  തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, കന്നഡ എന്നീ ചിത്രങ്ങളിലും തമന്ന തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.

tamannah

2005ല്‍ ചാന്ദ് സാ റോഷന്‍ ചെഹരാ എന്നീ ബോളിവുഡ് സിനിമയിലൂടെ അരങ്ങേറിയ തമന്ന 15 വര്‍ഷത്തിനിടയിൽ ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്ന‍‍‍ഡ, മറാത്തി ഭാഷകളിലായി 90-ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ദാറ്റ് ഈസ് മഹാലക്ഷ്മി, ബോലെ ചൂഡിയാൻ, സീതിമാർ‍ എന്നിവയാണ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.മാതാപിതാക്കൾക്ക് കൊവിഡ് പോസിറ്റീവ് ആയെങ്കിലും കുടുംബത്തിലെ താനുൾപ്പടെയുള്ള മറ്റംഗങ്ങളുടെ കോവിഡ് ഫലം നെഗറ്റീവ് ആണെന്നും തമന്ന വ്യക്തമാക്കി.