നടന്‍ വിക്രം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

നടന്‍ വിക്രം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹൃദയാഘാതമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 2019 ജൂലൈയില്‍ റിലീസ് ചെയ്ത ‘കദരം കൊണ്ടാന്‍’…

നടന്‍ വിക്രം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹൃദയാഘാതമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

2019 ജൂലൈയില്‍ റിലീസ് ചെയ്ത ‘കദരം കൊണ്ടാന്‍’ ആണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ അവസാന വിക്രം ചിത്രം. അതേവര്‍ഷം തന്നെ ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വിക്രം എത്തിയിരുന്നു.

കാര്‍ത്തിക് സുബ്ബരാജിന്റെ ആക്ഷന്‍ ത്രില്ലര്‍ മഹാന്‍ ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസ് ചെയ്തിരുന്നു. ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കോബ്ര, ഗൗതം വസുദേവ് മേനോന്റെ സ്‌പൈ ത്രില്ലര്‍ ധ്രുവ നച്ചത്തിരം, മണി രത്‌നത്തിന്റെ എപിക് ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ പൊന്നിയിന്‍ സെല്‍വന്‍ 1 എന്നിങ്ങനെയാണ് ഇനി വരാനിരിക്കുന്ന വിക്രം ചിത്രങ്ങള്‍.