ഈ കോംബോ പൊളിക്കും! വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ ഒന്നിക്കുന്നു

തെന്നിന്ത്യയുടെ താരസുന്ദരിമാരും മക്കള്‍ സെല്‍വനും വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ ഒന്നിക്കുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകര്‍. വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…

തെന്നിന്ത്യയുടെ താരസുന്ദരിമാരും മക്കള്‍ സെല്‍വനും വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ ഒന്നിക്കുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകര്‍. വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റാംബോ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’. ആദ്യമായി സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കന്നു എന്നതാണ് ‘കാതുവാക്കുള രണ്ടു കാതല്‍ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

 

അണ്ണാത്തെയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് കൂടെ ഒരു ബോക്‌സ് ഓഫീസ് ഹിറ്റ് തീര്‍ത്താണ് നയന്‍സിന്റെ ഈ സിനിമയിലേക്കുള്ള വരവ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്‌ക്കേണ്ടി വരികയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. റിലീസ് തീയ്യതി പുറത്ത് വിട്ടിട്ടില്ല എങ്കിലും ഇതൊരു ഓ.ടി.ടി റിലീസ് ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും ചിത്രത്തില്‍ ഒരു സൂപ്പര്‍ കോംബോ വന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.