സായ് പല്ലവി സുന്ദരിയല്ല..!! നടിയെ അധിക്ഷേപിച്ചു !! പ്രതിഷേധം ഉയര്‍ത്തി ബി.ജെ.പി നേതാവ്!

തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് സായ് പല്ലവി. തന്റെ പുതിയ ചിത്രത്തിന് വേണ്ടി മണിക്കൂറുകളുടെ മേക്കപ്പ് നടത്തി താരം നടത്തിയ മേക്കോവര്‍ വീഡിയോ വൈറലായിരുന്നു. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിനായിട്ടായിരുന്നു താരം ഈ…

തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് സായ് പല്ലവി. തന്റെ പുതിയ ചിത്രത്തിന് വേണ്ടി മണിക്കൂറുകളുടെ മേക്കപ്പ് നടത്തി താരം നടത്തിയ മേക്കോവര്‍ വീഡിയോ വൈറലായിരുന്നു. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിനായിട്ടായിരുന്നു താരം ഈ ഗംഭീര മേക്കോവര്‍ നടത്തിയത്. ചിത്രത്തില്‍ മൈത്രി എന്ന ദേവദാസി എന്ന കഥാപാത്രത്തിന്റെ വാര്‍ദ്ധക്യ കാലം അവതരിപ്പിക്കാനായിട്ടായിരുന്നു മണിക്കൂറുകളോളം സായ് മേക്കപ്പ് ചെയ്തത്. എന്നാല്‍ പലരും ഈ മേക്കോവറിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. സായ് പല്ലവി സുന്ദരിയല്ല എന്ന തമിഴ് പോസ്റ്റും വൈറലായിരുന്നു.

നടിയ്‌ക്കെതിരെ നടക്കുന്ന ഇത്തരം ബോഡി ഷെയ്മിംഗിന് എതിരെ ഇപ്പോള്‍ തെലങ്കാന ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരാജന്‍ രംഗത്ത് വന്നിരിക്കുകയാണ്. ”ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടവര്‍ക്കേ അതിന്റെ വേദന എന്താണെന്ന് മനസിലാവുകയുള്ളൂ. ഈ കമന്റുകള്‍ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ മഹാത്മാക്കളൊന്നുമല്ല. ഞാന്‍ അതെല്ലാം അവഗണിച്ചു.” ”പക്ഷേ അത് വേദനിപ്പിച്ചോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ട്. പൊക്കം കുറഞ്ഞ് ഇരുനിറത്തില്‍ ഇതു പോലെയുള്ള മുടിയുമായി ജനിച്ചത് എന്റെ തെറ്റല്ല.

മാത്രമല്ല അതിലെല്ലാം സൗന്ദ്യര്യവുമുണ്ട് എന്നും നേതാവ് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പറയുന്നു. സ്ത്രീകളാണ് നിരന്തരമായി ബോഡി ഷെയിമിംഗ് ചെയ്യപ്പെടുന്നത്. 50 വയസായ പുരുഷന്മാരെ ഇപ്പോഴും യുവാക്കളായി പരിഗണിക്കുന്ന സമൂഹമാണ് സ്ത്രീകള്‍ക്കെതിരെ വിവേചനത്തോടെ പെരുമാറുന്നത്” എന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ചിത്രത്തില്‍ ഡബിള്‍ റോളിലാണ് സായ് എത്തിയത്. നാനി നായകനായ ചിത്രത്തില്‍ കൃതി ഷെട്ടി, മെഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് മറ്റ് രണ്ട് നായികമാര്‍.