അച്ഛന്റെ സംഗീത സംവിധാനത്തിൽ മകളുടെ അരങ്ങേറ്റം !!

മലയാള സിനിമാ ശ്രദ്ധയനായ ചലച്ചിത്ര സംഗീത സംവിധായകനാണ് ജസ്റ്റിൻ വർഗീസ്. സൂപ്പർ ശരണ്യ, വോയ്സ് ഓഫ് സത്യന്തൻ തുടങ്ങിയ ജനപ്രിയ സിനിമകളിൽ ജസ്റ്റിൻ പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ സൂപ്പർ ശരണ്യയായിരുന്നു ജസ്റ്റിന്റെ മുൻ ചിത്രം.…

മലയാള സിനിമാ ശ്രദ്ധയനായ ചലച്ചിത്ര സംഗീത സംവിധായകനാണ് ജസ്റ്റിൻ വർഗീസ്. സൂപ്പർ ശരണ്യ, വോയ്സ് ഓഫ് സത്യന്തൻ തുടങ്ങിയ ജനപ്രിയ സിനിമകളിൽ ജസ്റ്റിൻ പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ സൂപ്പർ ശരണ്യയായിരുന്നു ജസ്റ്റിന്റെ മുൻ ചിത്രം. ഇപ്പോൾ ജസ്റ്റിന്റെ മകൾ തൻവി മനോഹരമായ ഒരു ഗാനം പാടിയിരിക്കുകയാണ്. സൗബിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലാണ് ജസ്റ്റിന്റെ മകൾ തൻവി പാടിയിരിക്കുന്നത്. ഇത് തൻവിയുടെ ആദ്യ സിനിമ ഗാനം കൂട്ടിയാണ്.

തൻവിയുടെ പാട്ടിന്റെ വിശേഷങ്ങൾ സംവിധായകൻ ലാൽജോസ് ആണ് പുറത്ത് വിട്ടത്. കൂടെ തൻവിയുടെ പാടുന്ന കുറച്ചു ഭാഗങ്ങളും ലാൽജോസ് പോസ്റ്റിൽ പങ്ക് വെച്ചിട്ടുണ്ട്. വീഡിയോ പങ്കുവെച്ച് ലാൽജോസ് പറഞ്ഞത്. അച്ഛന്റെ സംഗീത സംവിധാനത്തിൽ മകളുടെ അരങ്ങേറ്റം ജസ്റ്റിൻ വർഗ്ഗീസിന്റെ മകൾ തൻവി മ്യാവു വിൽ അച്ഛന്റെ ഈണത്തിനൊപ്പിച്ച് അനായാസമായി പാടിയിരിക്കുന്നു. അവളുടെ ആദ്യ സിനിമാ പാട്ട്… ഇതാണ് തൻവി മോൾ എന്നാണ്. എന്തായാലും മലയാള സിനിമയിലേക്ക് ഒരു കുട്ടി ഗായിക കൂടി എത്തുകയാണ്.