“പൂജ കഴിഞ്ഞപ്പോള്‍ പിന്നെ വിളി വന്നില്ല”!! സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെ കുറിച്ച് തന്‍വി റാം

അമ്പിളി എന്ന ചിത്രത്തിലൂടെ ടീന കുര്യനായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നടിയാണ് തന്‍വി റാം. ശ്രുതി എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയിലേക്ക് എത്തിയപ്പോഴാണ് ശ്രുതി റാം എന്ന പേര് മാറ്റി തന്‍വി റാം ആയി മാറിയത്. അമ്പിളി എന്ന സിനിമയ്ക്ക് ശേഷം ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ തന്‍വി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയാണ്. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ നായികയായി മലയാളത്തില്‍ തിളങ്ങുമ്പോഴും സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന സമയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ താരം. സമയം മലയാളത്തിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് തന്‍വി ഇതേ കുറിച്ച് മനസ്സ് തുറന്നത്. ബാങ്കില്‍ ആയിരുന്നു ജോലി.. ജോലി ചെയ്യുമ്പോഴും സിനിമ തന്നെ ആയിരുന്നു മനസ്സിലുണ്ടായിരുന്ന ആഗ്രഹം. ഒരു സിനിമ ലഭിച്ചിരുന്നു എങ്കിലും പിന്നീട് താന്‍ അതില്‍ നിന്ന് ഒഴിവാക്കപ്പെട്ടു എന്നും നടി വെളിപ്പെടുത്തുന്നു. സിനിമയുടെ പൂജ കഴിഞ്ഞിരുന്നു എങ്കിലും പിന്നീട് വിളി വന്നില്ലെന്നും തന്‍വി പറയുന്നു. അമ്പിളി ആയിരുന്നില്ല തന്റെ ആദ്യ സിനിമ അത് നടക്കാതെ പോയി എന്നും തന്‍വി പറഞ്ഞു.

അതേസമയം, ചിരി തന്റെ സിനിമാ ജീവിതത്തില്‍ ഒരു വില്ലനായി മാറിയതിനെ കുറിച്ചും താരം പറയുന്നു… ചിരി കാരണം തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയിരുന്നു എന്നും തന്‍വി പറയുന്നു. കുമാരി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷത്തിലാണ് തന്‍വി എത്തിയിരുന്നത്.

ജൂഡ് ആന്റണി ചിത്രം 2018 എന്ന ചിത്രത്തിലും തന്‍വി ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങുന്ന സിനിമകളില്‍ എല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് മലയാളികളുടെ പ്രിയം നേടിയെടുത്തിരിക്കുകയാണ് താരം.

Nikhina