മാലിദ്വീപിൽ ബിക്കിനി ഡാൻസുമായി തപ്‌സി പന്നുവും സഹോദരിമാരും - മലയാളം ന്യൂസ് പോർട്ടൽ
Film News

മാലിദ്വീപിൽ ബിക്കിനി ഡാൻസുമായി തപ്‌സി പന്നുവും സഹോദരിമാരും

കോവിഡ് മൂലമുണ്ടായ വിരസത അവസാനിപ്പിക്കാൻ മാലിദ്വീപിൽ എത്തിയിരിക്കുകയാണ് ബോളിവുഡ് നടി തപ്‌സി പന്നു,  സഹോദരി ഷാഗുൺ, ബോയ്‌ഫ്രണ്ട്‌ മതിയാസ്‌ ബോ, കസിൻ സിസ്റ്റർ ഇവാനിയ പന്നു  എന്നിവർക്കൊപ്പമാണ്‌ താരം മാലിദ്വീപിൽ എത്തിയത്. തിരക്കേറിയ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും മാറി താരം അവിടെ ഒഴിവു ദിനങ്ങൾ ആഘോഷിക്കുകയാണ്. അവിടെ നിന്നുമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്ക് വെക്കാറുമുണ്ട്.

കഴിഞ്ഞ ദിവസം അവിടെ നിന്നുമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു, താരത്തിന്റെ മാലി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, ഭൂമിയിൽ തനിക്കിഷ്ടപെട്ട സ്ഥലമാണ് ഇത് എന്ന് പറഞ്ഞാണ് തപ്‌സി ചിത്രങ്ങൾ ഒക്കെ പങ്കുവെച്ചത്, മാൽദീവ്‌സിലെ താജിൽ ആയിരുന്നു തപ്‌സി താമസിച്ചത്, താരത്തിന്റെയും  സഹോദരിമാരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തതിനു പിന്നാലെ ഇപ്പോൾ പുത്തൻ വീഡിയോയുമായി തപ്‌സി എത്തിയിരിക്കുകയാണ്.

രസകരമായ ഒരു ബിക്കിനി ഡാൻസിന്റെ വീഡിയോ ആണ് താരം  പങ്കുവെച്ചിരിക്കുന്നത്, രസകരമായ ഗാനത്തിന് അതിലും രസകരമായ ചുവടുകളുമായി സഹോദരിമാർ വീഡിയോ കിടിലനാക്കിയിട്ടുണ്ട്. വിജയ് സേതുപതി, യോഗി ബാബു എന്നിവരോടൊപ്പമുള്ള തമിഴ് ചിത്രം പൂർത്തിയാക്കിയ തപ്‌സിയുടെ അടുത്ത ചിത്രം അഹമ്മദ് സംവിധാനം നിർവഹിക്കുന്ന ജയം രവി ചിത്രം ‘ജന ഗണ മന’യാണ്.

Trending

To Top
Don`t copy text!