കാശ്മീരിലെ ഭൂചലനം ഞങ്ങൾ നേരിട്ടറിഞ്ഞെന്നും, ഇപ്പോൾ സുരക്ഷിതരാണെന്നും ‘ലിയോ’ ടീം 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ സിനിമയുടെ ഷൂട്ടിങ്ങുകൾ ഇപ്പോൾ ജമ്മു കാശ്മീർ അടിസ്ഥാനം ആക്കി ആണെന്ന് മുൻപ് വാർത്തകൾ എത്തിയിരുന്നു, എന്നാൽ കഴിഞ്ഞ ദിവസം അഫ്‌ഗാനിസ്ഥാനിൽ നടന്ന ഭൂചലനത്തിന്റെ തുടർ ചലനങ്ങൾ കശ്‍മീരിനെയും…

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ സിനിമയുടെ ഷൂട്ടിങ്ങുകൾ ഇപ്പോൾ ജമ്മു കാശ്മീർ അടിസ്ഥാനം ആക്കി ആണെന്ന് മുൻപ് വാർത്തകൾ എത്തിയിരുന്നു, എന്നാൽ കഴിഞ്ഞ ദിവസം അഫ്‌ഗാനിസ്ഥാനിൽ നടന്ന ഭൂചലനത്തിന്റെ തുടർ ചലനങ്ങൾ കശ്‍മീരിനെയും ബാധിച്ചിരുന്നു. ഇപ്പോൾ കശ്മീരിലെ ഭൂചലനങ്ങൾ ഞങ്ങൾ നേരിട്ട് അറിഞ്ഞെന്നും, ഇപ്പോൾ ഞങ്ങൾ സുരക്ഷിതരാണ് എന്നും ലിയോ ടീം അറിയിച്ചിരിക്കുകയാണ്.

ട്വിറ്ററിലൂടെ ഇതിന്റെ നിർമാതാക്കാൾ ആയ സെവൻസ് സ്ക്രീൻസ്റ്റുഡിയോസ് ആണ് പങ്കുവെച്ചിരിക്കുന്നത്. മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ്,വിജയും ഒന്നിക്കുന്ന സൂപ്പർഹിറ്റ് ചിത്രം ആണ് ലിയോ, ചിത്രത്തിൽ വലിയ ഒരു താര നിര തന്നെയുണ്ട്, ബോളിവുഡിൽ നിന്നും സഞ്ജയ് ദത്തു, ഈ ചിത്രത്തിലെ നെഗറ്റീവ് റോൾ ചെയ്യാൻ ആണ് എത്തിയിരിക്കുന്നത്.

കെ ജി എഫ് 2 വിലും വില്ലൻ ആയി സൻജയ്‌ ദത്തു ആയിരുന്നു എത്തിയത്, അതിനു ശേഷമുള്ള താരത്തിന്റെ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ലിയോ. സഞ്ജയ് ദത്തു, വിജയ്, ഗൗതം മേനോൻ, മിഷ്കിൻ, തൃഷ, ബാബു ആന്റണി,  മാത്യു, പ്രിയ ആനന്ദ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

ചിത്രം ഈ വര്ഷം ഒക്ടോബർ 19  നെ റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്, ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിൽ ഏപ്രിൽ മാസത്തോടു പൂർത്തിയാക്കാൻ കഴിയുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.