August 10, 2020, 1:34 AM
മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ലോക്ക്ഡൗണിൽ വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡനിലെ ഉപഭോക്താക്കളുടെ എണ്ണം 10 ലക്ഷം കടന്നു !!

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍, എക്‌സ്ട്രാമാരിറ്റല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ കോവിഡ് കാലത്ത് ഉപഭോക്താക്കള്‍ കൂടിയെന്നാണ് പഠനം.

കോവിഡ് കാലത്ത് മാത്രം വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡനില്‍ 10 ലക്ഷം ഉപഭോക്താക്കളാണുണ്ടായത്. അതുപോലെ തന്നെ ടിന്‍ഡര്‍, ബംബിള്‍ തുടങ്ങിയവയുടെ പ്രചാരവും കൂടി. ഇരയുമായി ബന്ധം സ്ഥാപിച്ച ശേഷം 68 മാസത്തെ പ്രണയ ബന്ധം ഉണ്ടാക്കുകയും ഇതിലൂടെ ഇരയുടെ സാമ്ബത്തിക സ്രോതസ്സ് മനസിലാക്കുകയും ചെയ്യും. സ്ത്രീകളും മധ്യവയസ്‌കരുമൊക്കെയാണ് ഇത്തരം തട്ടിപ്പുകളില്‍ പലപ്പോഴും ഇരകളാകുന്നത്. പങ്കാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു എന്ന തോന്നലുണ്ടാക്കും. തുടര്‍ന്ന് ഇരുവരും ജീവിതത്തെക്കുറിച്ച്‌ ഒരേ കാഴ്ചപ്പാടുള്ളവരാണെന്ന വിശ്വാസം ഇരകളില്‍ ഉണ്ടാക്കും.

ആദ്യമായി പരിചയപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രണയം തുറന്നുപറയും. ഇതിനുശേഷം തമ്മില്‍ കാണാമെന്ന് പറയും. അപകടം, മരണം എന്നൊക്കെ പറഞ്ഞ് ഈ കൂടിക്കാഴ്ചകള്‍ മാറ്റി വെയ്ക്കും. തുടര്‍ന്ന് പല അത്യാവശ്യങ്ങള്‍ക്കായി പണം ആവശ്യപ്പെടും. ഒരിക്കല്‍ പണം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ പുതിയ പുതിയ കാരണങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടും. ഇതോടെ ഇരയ്ക്ക് പങ്കാളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നും. പതുക്കെ ബന്ധം അവസാനിപ്പിക്കാമെന്ന നിലയിലേക്ക് മാറും.

ഈ ഘട്ടത്തില്‍ ഇര അയച്ചുനല്‍കിയിട്ടുള്ള സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തും. ഈ തട്ടിപ്പ് പുറത്തറിയുന്നതു വഴി ഉണ്ടാകുന്ന നാണക്കേട് കാരണം പലരും തട്ടിപ്പുകള്‍ പുറത്ത് പറയാത്തത്, തട്ടിപ്പുകാര്‍ക്ക് ഗുണകരമാകും എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് ഓണ്‍ലൈന്‍ ഡേറ്റിങ് വ്യവസായം പുതിയ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ 63 ശതമാനം പേരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഒരിക്കലെങ്കിലും ഇരയായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related posts

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

WebDesk4

ഫേസ്ബുക്കിനെയും വാട്സപ്പിനേയും പിന്നിലാക്കി ഈ ആപ്പ്ളിക്കേഷൻ

WebDesk4

ഇപ്പോൾ ഒരമ്മയാകാനുള്ള ചികിത്സയിലാണ് ഞാൻ; ജീവൻ വരെ നഷ്ടപ്പെട്ട് പോകാവുന്ന ഒരാവസ്ഥയാണിത് !! സൂര്യ ഇഷാനിന്റെ വെളിപ്പെടുത്തൽ

WebDesk4

ജാതകം ഇപ്രകാരമുള്ള സ്ത്രീകൾ ഭർത്താവിനാൽ ഉപേക്ഷിക്കപെടും !!

WebDesk4

കൊറോണയുമായി എത്തിയ ജോക്കറിനെ തോൽപ്പിച്ച് സൂപ്പർ ഹീറോ ബാറ്റ്മാൻ !! കൊറോണ കാലത്തിന്റെ പശ്ചാത്തലത്തിൽ കിടിലൻ അനിമേഷനുമായി അനന്തകൃഷ്ണനും ടീമും

WebDesk4

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ ചര്‍മ്മത്തില്‍ എപ്പോഴും യൗവ്വനം നിലനില്‍ക്കും !

WebDesk4

ജട്ടി ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി ….!!

WebDesk4

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്, അല്ലാതെ അപൂർവ ജീവിയോ അജ്ഞാതനോ ഒന്നുമല്ല ….!!

WebDesk4

കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല !! ഈ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിക്കു, രോഗത്തെ നമുക്ക് അതിജീവിക്കാം

WebDesk4

ആറു വർഷം ജീവന് തുല്ല്യം സ്നേഹിച്ച കാമുകി ഇട്ടിട്ട് പോയി, എന്നാൽ അതിപ്പോൾ ഭാഗ്യമായി !! അതുകൊണ്ടാണല്ലോ എനിക്ക് ഷഹനയെ കിട്ടിയത് പ്രണവിന്റെ കുറിപ്പ് വൈറൽ

WebDesk4

ഗർഭിണിയായ ഭാര്യയെ നാട്ടിലേക്കയച്ചു; ഭാര്യയെ പിരിഞ്ഞ ദുഖത്തോടെ മുറിയിലേക്ക് എത്തിയപ്പോൾ അറിയുന്ന വാർത്ത പിറക്കാനിരുന്ന കുഞ്ഞിനെയും കൊണ്ടവൾ ലോകത്തോട് വിടപറഞ്ഞു എന്ന്

WebDesk4

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

WebDesk4
Don`t copy text!