വാട്‌സാപ്പിൽ ടെക്സ്റ്റ് ബോംബ്, പ്രവര്‍ത്തനരഹിതമായ ഉടൻ പരിഹരിച്ച്‌ പുതിയ അപ്‌ഡേറ്റ്

വാട്‌സാപ്പിൽ പുതിയ സുരക്ഷാ അപ്‌ഡേറ്റ് . ടെക്സ്റ്റ് ബോംബുകളെ ചെറുക്കുന്നത്തിലൂടെ സ്മാർട്ട് ഫോണുകൾക്ക് സംരക്ഷണം നൽകുന്നു . ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത് തടയുന്നതിനായുള്ള അപ്ഡേറ്റ് അടുത്തിടെയാണ് അവതരിപ്പിച്ചത് വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകളെ കുറിച്ചും,…

whatsup-bomb

വാട്‌സാപ്പിൽ പുതിയ സുരക്ഷാ അപ്‌ഡേറ്റ് . ടെക്സ്റ്റ് ബോംബുകളെ ചെറുക്കുന്നത്തിലൂടെ സ്മാർട്ട് ഫോണുകൾക്ക് സംരക്ഷണം നൽകുന്നു .
ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത് തടയുന്നതിനായുള്ള അപ്ഡേറ്റ് അടുത്തിടെയാണ് അവതരിപ്പിച്ചത് വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകളെ കുറിച്ചും, അപ്‌ഡേറ്റുകളെ കുറിച്ചുമെല്ലാമുള്ള ആധികാരിക വിവരങ്ങള്‍ നല്‍കുന്ന വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇക്കൂട്ടത്തില്‍ ടെക്സ്റ്റ് ബോംബ് ചെറുക്കാനുള്ള സംവിധാനവുമുണ്ട്.

text bomb.png
text bomb.png

അടുത്തിടെ വാട്‌സാപ്പില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പുതിയ ഫീച്ചറുകളും ആശയങ്ങളും പങ്കുവെക്കാന്‍ വാബീറ്റാ ഇന്‍ഫോ ട്വിറ്ററിലൂടെ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.
ടെക്‌സ്റ്റ് ബോംബുകള്‍ തയ്യാറാക്കുന്നത് ഒരു കൂട്ടം സ്‌പെഷ്യല്‍ കാരക്ടറുകള്‍ ഉപയോഗിച്ചാണ്. ഈ സ്‌പെഷ്യല്‍ കാരക്ടറുകള്‍ പ്രത്യേകിച്ച്‌ ക്രമമോ അര്‍ത്ഥമോ ഇല്ലാതെ ആണ് ക്രമീകരിക്കുന്നത്
text bomb
text bomb

ഫോണുകളെ നിശ്ചലമാക്കുന്ന വാട്‌സാപ്പ് വഴി പ്രചരിക്കുന്ന പുതിയ ടെക്സ്റ്റ് ബോംബിങ് രീതിയെ കുറിച്ചുള്ള വിവരം ട്വീറ്റിന് മറുപടിയായി ഒരാള്‍ നല്‍കി. തുടര്‍ന്ന് വാബീറ്റാ ഇന്‍ഫോ ഈ ടെക്സ്റ്റ് ബോംബിങ് രീതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്. പബ്ലിക്ക് ഗ്രൂപ്പുകള്‍ വഴിയാണ് ഇത്തരം ടെക്സ്റ്റ് ബോംബ് ആക്രമണങ്ങള്‍ നടക്കുന്നത്.