ദളപതി 67ലെ അഭിനേതാക്കൾ ഇവരാണ്; ഔദ്യോഗിക പ്രഖ്യാപനമെത്തി!

ലോകേഷ് കനകരാജിന്റെ സൂപ്പർ ഹിറ്റ് സിനിമ വിക്രത്തിന് ശേഷം ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് ‘ദളപതി 67’ന് ് വേണ്ടി. വിജയ് നായകനാവുന്ന സിനിമയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരുന്ന ആരാധകരോട് സിനിമ ഇക്കഴിഞ്ഞ ജനുവരി 2ന്…

ലോകേഷ് കനകരാജിന്റെ സൂപ്പർ ഹിറ്റ് സിനിമ വിക്രത്തിന് ശേഷം ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് ‘ദളപതി 67’ന് ് വേണ്ടി. വിജയ് നായകനാവുന്ന സിനിമയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരുന്ന ആരാധകരോട് സിനിമ ഇക്കഴിഞ്ഞ ജനുവരി 2ന് ആരംഭിച്ചതായി നിർമ്മാതാക്കൾ അറിയിച്ചിരുന്നു. സിനിമയുടെ റിലീസ് തിയതിയും തുടരെ എത്തുന്ന അഭിനേതാക്കളുടെ പോസ്റ്ററുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വിജയ് അടക്കം ഒമ്പത് കഥാപാത്രങ്ങളെയാണ് പരിചയപിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. തന്‌റ എഫ്ബി പേജിലൂടെയാണ് അഭിനേതാക്കളെ പരിചയപ്പെടുത്തിയത്. സഞ്ജയ് ദത്ത് ,പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്‌കിൻ, മൻസൂർ അലി ഖാൻ, ഗൗതം വസുദേവ് മേനോൻ, അർജുൻ എന്നിവർക്കൊപ്പം മലയാളി താരമായ മാത്യു തോമസും ദളപതി 67ന്റെ ഭാഗമാകുന്നുണ്ട്.

ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേർന്നാണ് സംഭാഷണ രചന നിർവ്വഹിക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ കാശ്മീരിലായിരിക്കും നടക്കുക. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രൻ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസയാണ്. എഡിറ്റിംഗ് ഫിലോമിൻ രാജ്, കലാസംവിധാനം എൻ സതീഷ് കുമാർ, നൃത്തസംവിധാനം ദിനേശ്, സംഘട്ടന സംവിധാനം അൻപറിവ്.