ചിത്രങ്ങള്‍ ലീക്കായി! നിര്‍ണായക തീരുമാനം എടുത്ത് ദളപതി 66ന്റെ നിര്‍മ്മാതാക്കള്‍!!

ബീസ്റ്റ് എന്ന സിനിമ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് എത്തിയില്ല എങ്കിലും വിജയ് യുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അത്തരത്തില്‍ പ്രഖ്യാപനം മുതല്‍ തന്നെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് ദളപതി 66. സിനിമയെ കുറിച്ച് പുറത്ത് വരുന്ന ഓരോ വിശേഷങ്ങളും വിവരങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ വിജയ് നായകനായി എത്തുന്ന ദളപതി 66 ന്റെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ലീക്കായിരുന്നു. ഈ സംഭവത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ ഒരു നിര്‍ണായ തീരുമാനം എടുത്തതിന്റെ വിവരാണ് പുറത്ത് വരുന്നത്. രഹസ്യമായി സൂക്ഷിച്ച് സിനിമയുടെ ലൊക്കേഷനും അതിന്റെ സ്റ്റില്‍സും പുറത്ത് വന്നതോടെ ലൊക്കേഷന്‍ തന്നെ മാറ്റാനുള്ള സുപ്രധാന തീരുമാനമാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ എടുത്തത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ചെന്നൈയിലെ ഇസിആറില്‍ ആയിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്ന വന്നത്.

എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ആരാധകരും നിരാശയിലായിരുന്നു. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണം എന്ന ആരാധകരുടെ നിലപാട് കൂടി ശക്തമായതോടെയാണ് സിനിമയുടെ ചിത്രീകരണം മുന്‍പ് നടത്തിയ സ്ഥലത്ത് നിന്ന് മാറ്റാന്‍ തീരുമാനം ആയത്. വിജയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രകാശ് രാജും എത്തുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത്. വംശി പൈടപ്പള്ളിയാണ്.

നായികയായി ഈ സിനിമയില്‍ എത്തുന്നത് രശ്മിക മന്ദാനയാണ്. സിനിമയ്ക്ക് വേണ്ടി നൃത്തച്ചുവടുകള്‍ ഒരുക്കുന്നത് സാക്ഷാല്‍ പ്രഭുദേവയാണ്. ഇത്തരം ഒരുപാട് ആകര്‍ഷകമായ ഘടങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമയായത് കൊണ്ട് തന്നെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Previous articleനയന്‍താര-വിഘ്‌നേഷ് വിവാഹം വിവാദത്തിലേക്ക്…! താരദമ്പതികള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി!
Next articleബാഹുബലിക്ക് ശേഷം അത് വീണ്ടും സംഭവിക്കുന്നു!! ആവേശഭരിതരായി ആരാധകര്‍