വിജയ്‌യുടെ ‘ദളപതി 67’ന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്!! സ്വന്തമാക്കിയത് ആരെന്നോ?

തമിഴ് സിനിമാ ലോകത്തെ രണ്ട് പ്രതിഭാസങ്ങള്‍ ഒന്നിക്കുന്ന സിനിമാണ് ‘ദളപതി 67’. തമിഴകത്തിന്റെ ഹിറ്റ് മേക്കര്‍ സംവിധായകരില്‍ ഒരാളായ ലോകേഷ് കനകരാജും ആരാധകരുടെ ആവേശതാരം വിജയ് യും ഒന്നിക്കുന്ന സിനിമ.. പ്രഖ്യാപനം മുതല്‍ തന്നെ…

തമിഴ് സിനിമാ ലോകത്തെ രണ്ട് പ്രതിഭാസങ്ങള്‍ ഒന്നിക്കുന്ന സിനിമാണ് ‘ദളപതി 67’. തമിഴകത്തിന്റെ ഹിറ്റ് മേക്കര്‍ സംവിധായകരില്‍ ഒരാളായ ലോകേഷ് കനകരാജും ആരാധകരുടെ ആവേശതാരം വിജയ് യും ഒന്നിക്കുന്ന സിനിമ.. പ്രഖ്യാപനം മുതല്‍ തന്നെ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെതായി പുറത്ത് വരുന്ന ഓരോ വിവരങ്ങളും വിശേഷങ്ങളും ആരാധകരില്‍ വലിയ ആവേശമാണ് നിറയ്ക്കുന്നത്.

ഇപ്പോഴിതാ സിനിമയെ കുറിച്ച് പുറത്ത് വന്ന പുതിയ അപ്‌ഡേറ്റും തമിഴ് സിനിമാ ലോകത്ത് ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ‘ദളപതി 67’ന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്നാണ് വിവരം. അതും റെക്കോര്‍ഡ് തുകയ്ക്ക്. ‘ദളപതി 67’ എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 160 കോടി രൂപയ്ക്കാണ് ഒടിടി സ്ട്രീമിംഗ് റൈറ്റ്‌സ് വിറ്റുപോയതത്രെ. വന്‍താരനിര തന്നെ അണിനിരക്കുന്ന ചിത്രമായിരിക്കും ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ സിനിമ എന്നും വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

ഒരു ഗാംഗ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ ആണ് ഈ സിനിമ ഒരുങ്ങുക. ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തില്‍ വില്ലനായി എത്തുമെന്നാണ് വിവരം. ഒപ്പം അര്‍ജുനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വമ്പന്‍താരനിര അണിനിരന്ന് എത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം തന്നെ ആരംഭിക്കും, നിലവില്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള സമയം ആയിരുന്നു വിജയ്ക്ക് ‘ദളപതി 67’ വേണ്ടി വന്നത്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ഇതിന്റെ ഭാഗമായി സംവിധായകന്‍ കുറച്ച് നാളത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്നിരുന്നു, ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും ലോകേഷ് തന്നെയാണ് എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.