വിജയ് ചിത്രത്തില്‍ പാട്ടുകള്‍ ഇല്ലെന്നോ….!?

ലോകേഷ് കനകരാജും ദളപതി വിജയ് യും ഒരുമിച്ച് എത്തുന്ന സിനിമയുടെ ഏറ്റവും പുതിയ വിവരം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ദളപതി 67 എന്ന താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത്…

ലോകേഷ് കനകരാജും ദളപതി വിജയ് യും ഒരുമിച്ച് എത്തുന്ന സിനിമയുടെ ഏറ്റവും പുതിയ വിവരം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ദളപതി 67 എന്ന താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിജയ് ചിത്രത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകരില്‍ ഈ വാര്‍ത്ത ഒരേ സമയം നിരാശയും അമ്പരപ്പും തീര്‍ത്തിരിക്കുകയാണ്..

ലോകേഷ് കനകരാജ് സംവിധാനം ഒരുക്കുന്ന വിജയ് ചിത്രത്തെ കുറിച്ച് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയില്‍ പാട്ടുകള്‍ ഉണ്ടാവില്ലെന്നുള്ള ഈ വാര്‍ത്ത പ്രമുഖ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു മുഴുനീള ആക്ഷന്‍ പടം ആയാണ് ലോകേഷ് വിജയ് യെ നായകനാക്കി ഈ സിനിമ ചെയ്യുന്നത്.. അതുകൊണ്ടാണ് ഗാന രംഗങ്ങള്‍ ഒഴിവാക്കുന്നത് എന്നും പറയപ്പെടുന്നു..

അതേസമയം, ചിത്രത്തിന് തീം ട്രാക്ക് ഉണ്ടായിരിക്കും.. അനിരുദ്ധ് ആയിരിക്കും ഇത് ഒരുക്കുക. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതേസമയം, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് വരിശ്..

താരം ഇപ്പോള്‍ ഈ സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയുടെ ഫിലീം കരിയറിലെ 66-ാമത്തെ ചിത്രമാണ് വരിശ്.. സിനിമയിലെ ചില സുപ്രധാന രംഗങ്ങള്‍ ലീക്ക് ആയ വിവരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.. ഇതില്‍ ആരാധകര്‍ ആശങ്കയും അറിയിച്ചിരുന്നു.