‘എന്റെ പിറന്നാള്‍ യാത്ര’ നടന്‍ വിജയ്‌ക്കൊപ്പം റോള്‍സ് റോയിസില്‍ ്അപര്‍ണാ ദാസ്- വീഡിയോ

ദളപതി വിജയ് ചെന്നൈയിലൂടെ റോള്‍സ് റോയിസ് ഓടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കൂടെ ബീസ്റ്റ് ടീമിനേയും കാണാം. മലയാളി നടി അപര്‍ണാ ദാസിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിരുന്നു ഈ റോയല്‍ യാത്ര.…

Thalapathy Vijay Rolls Royce Ride with Beast Team

ദളപതി വിജയ് ചെന്നൈയിലൂടെ റോള്‍സ് റോയിസ് ഓടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കൂടെ ബീസ്റ്റ് ടീമിനേയും കാണാം. മലയാളി നടി അപര്‍ണാ ദാസിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിരുന്നു ഈ റോയല്‍ യാത്ര. എന്റെ പിറന്നാള്‍ യാത്ര എന്ന അടിക്കുറിപ്പോടെ അപര്‍ണ തന്നെയാണ് വിജയ്‌ക്കൊപ്പമുള്ള കാര്‍ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Aparna Das💃🏻 (@aparna.das1)

ബീസ്റ്റിന്റെ സംവിധായകന്‍ നെല്‍സണ്‍, നടി പൂജ ഹെഗ്‌ഡെ, ഛായാഗ്രാഹകന്‍ മനോജ് പരമഹംസ, ഡാന്‍സ് കൊറിയോഗ്രാഫര്‍ സതീഷ് കൃഷ്ണ എന്നിവരും കാര്‍ യാത്രയിലുണ്ടായിരുന്നു. ബീസ്റ്റ് ടീമിന്റെ യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏപ്രില്‍ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അപര്‍ണ. നടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ബീസ്റ്റ്’.

 

View this post on Instagram

 

A post shared by Sathish Krishnan (@dancersatz)

അതേസമയം മകന്‍ സഞ്ജയ്യുടെ സിനിമാപ്രവേശനത്തേക്കുറിച്ച് വിജയ് പറഞ്ഞ വാക്കുകള്‍ ആരാധകരില്‍ അദ്ഭുതം സൃഷ്ടിക്കുകയാണ്. മലയാളി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സഞ്ജയ്ക്ക് പറ്റിയ ഒരു കഥയുമായി തന്നെ സമീപിച്ചിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ബീസ്റ്റ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ നെല്‍സണോടായിരുന്നു വിജയ് ഇക്കാര്യം പറഞ്ഞത്. സഞ്ജയ്യെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനായി ചിലര്‍ സമീപിച്ചിരുന്നു. അവരില്‍ ഏറ്റവും ഇഷ്ടം തോന്നിയ കഥ ‘പ്രേമം’ സംവിധാനം ചെയ്ത അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞതായിരുന്നു.

ഒരു കഥ പറയാന്‍ വരാന്‍ ആഗ്രഹമുണ്ടെന്നാണ് അല്‍ഫോണ്‍സ് പറഞ്ഞത്. എനിക്കുള്ള കഥയാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് സഞ്ജയ്ക്ക് പറ്റിയ കഥയാണെന്ന് മനസിലായത്. അടുത്ത വീട്ടിലെ പയ്യന്‍ രീതിയിലുള്ള രസകരമായ കഥയായിരുന്നു അത്. സഞ്ജയ് സമ്മതിക്കണം, ആ സിനിമ ചെയ്യണമെന്ന് ഉള്ളില്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ചെയ്യുന്നില്ല, കുറച്ചുകൂടി കഴിയട്ടേ എന്നാണ് സഞ്ജയ് പറഞ്ഞത്. ഏതാണ്ട് ഓ.കെ പറഞ്ഞതുപോലെയായിരുന്നു ആ മറുപടിയെന്നും വിജയ് പറഞ്ഞു.