‘ദളപതി 67’ വിജയ് നായകന്‍!!! ലോകേഷ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ലോകേഷ് കനകരാജ് ചിത്രത്തില്‍ വിജയ് നായകനാകുന്നു. എന്ന ചിത്രത്തിലാണ് വിജയ് എത്തുന്നെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാസ്റ്റര്‍’ എന്ന വന്‍ ഹിറ്റിനു ശേഷം ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയരത്തിലാണ്.

ലോകേഷ് കനകരാജ്, രത്‌ന കുമാര്‍, ധീരജ് വൈദി എന്നിവര്‍ തിരക്കഥ എഴുതി 7 സ്‌ക്രീന്‍ സ്റ്റുഡിയോ ചിത്രം നിര്‍മിക്കുന്ന ചിത്രമാണ് ‘ദളപതി 67’. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. വിജയിക്കൊപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസാ’ണ് വിജയ്‌യുടേതായി ഏറ്റവും പുതിയ ചിത്രം. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘വാരിസ്’. ചിത്രത്തില്‍ ശരത്കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മിച്ചിരിക്കുന്നത്.