‘തല്ലുമാല’ വ്യാജന്മാര്‍ ഇന്റര്‍നെറ്റില്‍!!!

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല ഇന്ന് തിയ്യറ്ററിലെത്തിയിരിക്കുകയാണ്. ചിത്രം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ടൊവിനോയില്‍ നിന്നും ഒരു മാസ് മസാല എന്റര്‍ടെയ്‌നര്‍ ലഭിച്ച ആവേശത്തിലാണ് ആരാധകര്‍.

ചിത്രം മികച്ച ഓപണിംഗ് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടി നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗും മിന്നല്‍ മുരളിക്കു ശേഷം ടൊവിനോയുടേതായി എത്തുന്ന മാസ് ചിത്രവുമാണ്.

അതേസമയം, റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജ തിയേറ്റര്‍ പ്രിന്റുകള്‍ ഇന്റര്‍നെറ്റിലെത്തി. വ്യാജ സൈറ്റുകള്‍ വഴിയാണ് ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റുകള്‍ പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ വ്യാജ പതിപ്പും ഇത്തരത്തില്‍ സൈറ്റുകള്‍ വഴി പ്രചരിക്കുന്നുണ്ട്.

കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ചെമ്പന്‍ വിനോദ് ജോസ്, ലുക്മാന്‍ അവറാന്‍, അദ്രി ജോയ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

Previous articleതല്ലുമാല റിയലായി!!! തിയറ്ററിന് പുറത്ത് മോഹന്‍ലാല്‍ ആരാധകരും ടൊവിനോ ആരാധകരും തമ്മില്‍ പൂരത്തല്ല്
Next article‘പതിനഞ്ച് വര്‍ഷം വൈകിയാണ് താന്‍ ട്വിറ്ററില്‍ എത്തുന്നത്’ ഗംഭീര തുടക്കം നല്‍കി ആരാധകര്‍